സിഐഡി മൂസയുടെ രണ്ടാംഭാഗം വരുന്നു, ദിലീപിന്റെ പ്രതിസന്ധി പരിഹരിച്ച് രക്ഷിക്കാനല്ലെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍

188

മലയാള സിനിമാപ്രേമികള്‍ക്ക് എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രം മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

Advertisements

2003ലാണ് ചിത്രം പുറത്തിറങ്ങിയത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെയാണ് ചിത്രം ആസ്വദിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ജോണി ആന്റണി സിനിമയുടെ രണ്ടാംഭാഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Also Read: എന്റെ പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങള്‍, ബിഗ് ബോസില്‍ 85 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ റെനീഷയ്ക്ക് ആശംസകളുമായി ധന്യ

സിഐഡി മൂസ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ചുള്ള തീരുമാനം ജൂലൈയിലുണ്ടാവും. നടന്‍ ദിലീപിന്റെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയല്ല ചിത്രത്തിന്റെ രണ്ടാംഭാഗം എടുക്കുന്നതെന്നും ജോണി ആന്റണി പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായി വേര്‍പിരിഞ്ഞിരിക്കുകയാണ്. അവരെ ആദ്യം ഒരുമിപ്പിക്കണമെന്നും എന്നിട്ട് വേണം സിഐഡി മൂസയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാനെന്നും അദ്ദേഹം പറഞ്ഞു.

Also Read: യൂട്യൂബിന്റെ ഓഫീസില്‍ നിന്നും വീണ്ടും കോള്‍, ഇത്തവണ ക്ഷണം ബാംഗ്ലൂരിലേക്ക്, തേടിയെത്തിയ സൗഭാഗ്യത്തെ കുറിച്ച് ബിജുവും കുടുംബവും പറയുന്നു

ഈ ചിത്രവുമായി ബന്ധപ്പെട്ട തീരുമാനം ജൂലൈ നാലിന് എന്തായാലും ഉണ്ടാവും. ചിത്രത്തില്‍ ദിലീപ് തന്നെയായിരിക്കും നായകനെന്നും സിനിമ സംബന്ധമായ ഒരു പ്രതിസന്ധി ദിലീപിനുണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Advertisement