സിനിമാക്കാരന് പെണ്ണ് കിട്ടില്ല; പത്തൊൻപതാമത്തെ പെണ്ണുകാണൽ വിവാഹത്തിലെത്തിയ രസകരമായ കഥ പറഞ്ഞ് ജോണി ആന്റണി

194

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. ട്രെൻസ് സെറ്ററായി മാറിയ സിഐഡി മൂസയിലൂടെ സിനിമയിൽ തുടക്കം കുറിക്കുകയും പിന്നീട് പല ജോണറിൽ ഉള്ള സിനിമകളിലൂടെ ശ്രദ്ധ നേടുകയും ചെയ്തു ജോണി ആന്റണി. സംവിധായകൻ മാത്രമല്ല മികച്ച ഒരു നടൻ കൂടിയാണ് ഇന്ന് ജോണി ആന്റണി.

1991ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. വളരെയധികം സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ദിലീപ് നായകനായ സിഐഡി മൂസയിലൂടെ 2003ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. സിഐഡി മൂസ വൻ സാമ്പത്തികവിജയം നേടി.

Advertisements

തുടർന്ന് ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്പെക്ടർ ഗരുഡ്, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തുറുപ്പുഗുലാൻ, താപ്പാന, തോപ്പിൽ ജോപ്പൻ തുടങ്ങി നിരവധി സിനിമകൾ ജോണി ആന്റണി സംവിധാനം ചെയ്തു. പിന്നീട് അഭിനയ രംഗത്തേക്ക് ഇറങ്ങിയ ജോണി ആന്റണി വരനെ ആവശ്യമുണ്ട് സിനിമയിലെ ഡോക്ടറുടെ വേഷത്തിലൂടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് അഭിനയലോകത്ത് അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് താരം കൈമുതലാക്കിയത്.

ALSO READ- ഭർത്താവ് മരിച്ചിട്ട് 12 കൊല്ലം, കലാഭവൻ മണിയുടെ മര ണത്തോടെ ഏക ആശ്രയവും നഷ്ടപ്പെട്ടു; തെണ്ടി പണമുണ്ടാക്കാൻ പറഞ്ഞ് ഇറക്കിവിട്ട് മകൻ; നോവാണ് മീന ഗണേഷിന് ജീവിതം

ഇതിനിടെ താരം താൻ സിനിമാക്കാരൻ ആയതുകൊണ്ട് തന്നെ വിവാഹം കഴിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാൻ നടന്ന കാലത്തെ കുറിച്ചും നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് ജോണി ആന്റണി വെളിപ്പെടുത്തിയത്. ഈ പരിപാടിയിൽ ഭാര്യ ഷൈനിയും പങ്കെടുത്തിരുന്നു.

തന്റെ വിവാഹത്തിന് ഉണ്ടായ കടമ്പകളെ കുറിച്ച് ജോണി പറയുന്നതിങ്ങനെ: ‘അക്കാലത്ത് സിനിമാക്കാരന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുണ്ട്, ജോണിയുടെ അനുഭവം എന്താണ്’ എന്നായിരുന്നു ജഗദീഷ് ചോദിച്ചത്.

തുടർന്ന് ‘ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് ഞാൻ. പത്തൊൻപതാമത്തെ ആളാണ് ഷൈനി. അക്കാലത്ത് സമ്പന്ന കുടുംബം ഒന്നുമല്ല. സാധാരണക്കാരൻ ആണ്. എനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോൾ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം. ഞാൻ സിനിമയ്ക്ക് പോവും വരും, കമ്പനി കൂടും അങ്ങനെ ആ പ്രായത്തിലുള്ള ഒഴപ്പൊക്കെ ഉണ്ട്. ഞാൻ നല്ലവനാണെന്ന് എനിക്കും അമ്മച്ചിയ്ക്കും അറിയാം. പക്ഷേ നാട്ടുകാർക്ക് അറിയില്ലല്ലോ’.- ജോണി ആന്റണി പറയുന്നു.

ALSO READ- മൂത്തമകൾ! നല്ല ഡ്രസ്സോ നല്ല ചെരുപ്പോ കണ്ടാൽ വാങ്ങാൻ പണം നൽകും; ഒരിക്കൽ രാധിക ചേച്ചി കഴുത്തിലെ മാല ഊരി നൽകി; സുരേഷ് ഗോപിയുടെ കുടുംബവുമായുള്ള ബന്ധം വെളിപ്പെടുത്തി അമൃത സുരേഷ്

ബ്രോക്കർമാര് പണം അടിക്കാനായി തന്നെ പറ്റിച്ച കഥയും താരം പറയുന്നുണ്ട്. ‘അന്നൊക്കെ ബ്രേക്കർമാരാണ് കല്യാണം കൊണ്ട് വരുന്നത്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാൻ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ടീസം കഴിയുമ്പോൾ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും’- ഇത്തരത്തിൽ. കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊക്കെ ഒരു രസമായിട്ടാണ് തോന്നിയതെന്നും ജോണി പറയുന്നു.

‘ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്. ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാൻ പോവുന്നത്. പോയി കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഇവരുടെ ഭാഗത്ത് നിന്ന് ഒരു പച്ചക്കൊടി നേരത്തെ ഉണ്ടായി.’

‘നമ്മുടെ സമ്മതം ഉണ്ടെങ്കിൽ കല്യാണം നടക്കുമെന്ന് തോന്നി. സുരേഷ് ഗോപി, ദിവ്യ ഉണ്ണി തുടങ്ങി ഞങ്ങളുടെ കല്യാണത്തിന് ഒത്തിരി താരങ്ങളും വന്നിരുന്നു. അപ്പോഴാണ് ഇവൻ സിനിമയിൽ എന്തോ ആണെന്ന് നാട്ടുകാർക്കും തോന്നിയത്.’- ഈ സംഭവത്തോടെ ആളുകൾക്ക് തന്നോടുള്ള സമീപനത്തിൽ മാറ്റം വന്നെന്നും ജോണി ആന്റണി പറയുന്നു.

2002 ലാണ് താനും ഷൈനിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ശേഷം ഒരു വർഷം കഴിഞ്ഞ് 2003 ൽ മൂത്തമകൾ ജനിച്ചു. ഇതിനും ശേഷമാണ് സിഐഡി മൂസ റിലീസ് ചെയ്യുന്നത്.

ALSO READ- അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയെ പോലെ; ദിൽഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളവളും; താരം ബിഗ് ബോസ് വിജയിയാകുമെന്ന് പ്രവചിച്ച് ഗായത്രി സുരേഷ്

ജോണി ആന്റണി സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു സിഐഡി മൂസ. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായി മാറിയ ഈ ചിത്രം ജോണിയുടെ കരിയറിലും വലിയ നേട്ടമ സമ്മാനിച്ചു.

Advertisement