ദിലീപിന് വേണ്ടി കിലികിലി ഭാഷ പറഞ്ഞ് കാലകേയന്‍: വീഡിയോ

80

ബാഹുബലി ഒന്നാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത കഥാപാത്രമാണ് കാലകേയനും കിലികിലി ഭാഷയും. കാലകേയനായി തിളങ്ങിയ പ്രഭാകര്‍ ദിലീപിനൊപ്പം മലയാളത്തില്‍ എത്തുകയാണ്.

Advertisements

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലാണ് പ്രഭാകര്‍ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകര്‍ എത്തിയിരുന്നു.

ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Advertisement