‘ഒടുവില്‍ ഞാന്‍ സിംഗിളല്ല’; വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം; കാളിദാസ് ഹൃദയം ത ക ര്‍ ത്തെന്ന് ആരാധികമാര്‍

430

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

തമിഴില്‍ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

Advertisements

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗര്‍ഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ. ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയില്‍ എത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തില്‍ ഒരു പിടി മികച്ച ചിത്രങ്ങളില്‍ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തും തിരക്കിലേക്ക് എത്തിയിരിക്കുകയാണ്.

ALSO READ- സിനിമയില്‍ അഭിനയിക്കാന്‍ തന്ന അഡ്വാന്‍സ് തിരികെ വാങ്ങി, ഒഴിവാക്കി; അഭിനയ രംഗത്തെ ശ ത്രുക്കളെ കുറിച്ച് തുറന്നടിച്ച് ചന്ദ്ര ലക്ഷ്മണന്‍

ഇതിനിടെ താരം പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമായിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്‍രെ പ്രണയിനി. വിശേഷ ദിവസങ്ങളില്‍ ജയറാമിന്റെ വീട്ടിലേക്ക് തരിണി എത്താറുണ്ട്. ഒന്നിച്ചുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ജയറാമിന്റെ കുടുംബത്തില്‍ നടന്ന വിവാഹത്തിലും തരിണി സജീവമായി പങ്കെടുത്തിരുന്നു. ദിലീപിന് തരിണിയെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോ പുറത്തെത്തിയതും വൈറലായിരുന്നു.

ഇപ്പോഴിതാ പ്രണയ ദിനത്തില്‍ തന്റെ പ്രണയം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് കാളിദാസ്. താന്‍ ഒറ്റയ്ക്കല്ലെന്നാണ് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ALSO READ- വിവാഹമെന്ന സങ്കൽപ്പത്തിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല; വിവാഹം ഇല്ലാതെ എനിക്ക് പറ്റുന്ന ഒരാള് വന്നാൽ ജീവിക്കാൻ പറ്റുമോ എന്ന് നോക്കാം; വിവാഹത്തെ കുറിച്ച് ഹണി റോസിന് പറയാനുള്ളത് ഇങ്ങനെ

‘ഫൈനലി ഞാന്‍ സിംഗിളല്ല’- എന്ന ക്യാപ്ഷനോടെയായാണ് തരിണിക്കൊപ്പമുള്ള ഫോട്ടോ കാളിദാസ് പോസ്റ്റ് ചെയ്തത്. മുന്ന സൈമണ്‍, റാണി ശരണ്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് ആശംസകളറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

അപ്പോ ഗോസിപ്പുകളെല്ലാം ശരിയായലല്ലേ, അഭിനന്ദനങ്ങള്‍. ആശംസകളുമായി ആരാധകരും എത്തുകയാണ്. മിസ് യൂ സോമച്ച് എന്ന കമന്റുമായി തരിണിയും രംഗത്ത് എത്തിയിരിരിക്കുകയാണ്.’ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഹാപ്പി വാലന്റൈന്‍സ് ഡേ’ എന്ന ക്യാപ്ഷനോടെയായി കാളിദാസിനൊപ്പമുള്ള ഫോട്ടോ തരിണി പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെ പോസ്റ്റുകളും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ കാളിദാസ് ഹൃദയം ത ക ര്‍ ത്തെന്ന കമന്റുമായി ആരാധികമാരും എത്തിയിട്ടുണട്്.

Advertisement