കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തെ ഉന്നതിയിലെത്തിക്കും; മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കമല്‍ഹാസന്‍

11

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ അറിയിച്ച് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. മുഖ്യമന്ത്രിയുടെ എഴുപത്തൊന്‍പതാം പിറന്നാള്‍ ദിനത്തിലാണ് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയ വഴി ആശംസ അറിയിച്ചത്. 

കേരളത്തിന്റെ ശക്തനായ നേതാവിന് ഊഷ്മളമായ ജന്മദിനാശംസകള്‍. കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തെ ഉന്നതിയിലെത്തിക്കും.

Advertisements

തങ്കളുടെ മുന്നോട്ടുള്ള യാത്രയില്‍ വിജയവും സമൃദ്ധിയും ആശംസിക്കുന്നുവെന്നാണ് പിറന്നാള്‍ സന്ദേശത്തില്‍ കമല്‍ പറയുന്നത്.

 മുണ്ടയില്‍ കോരന്‍ – കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

 

 

Advertisement