അഭിനയത്തിലും സൗന്ദര്യത്തിലും എല്ലാം തികഞ്ഞൊരു നടിയാണ് കാവ്യ ചേച്ചി, അവരുടെ സിനിമ കണ്ട് തനിക്കും പ്രണയം തോന്നിയിരുന്നു ; മനസ് തുറന്ന് അനശ്വര രാജൻ

109

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഇപ്പോൾ അനശ്വര രാജൻ. ബാലതാരമായി സിനിമയിലെത്തിയ അനശ്വര നായികയായി മാറുകയായിരുന്നു. താൻ കാവ്യ മാധവന്റെ ആരാധികയാണെന്നാണ് അനശ്വര പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര തന്റെ മനസ് തുറന്നത്.

കാസർകോട്ടുക്കാരിയാണെന്ന് കാവ്യ ചേച്ചി അഭിമുഖങ്ങളിൽ പറയുമ്പോൾ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നും അനശ്വര പറയുന്നു. താരത്തിന്റെ വാക്കുകൾ വായിക്കാം തുടർന്ന്. ചെറുപ്പം മുതലേ താൻ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും. എല്ലാം തികഞ്ഞൊരു നടിയാണ് അവർ. അഭിമുഖങ്ങളിലൊക്കെ കാസർകോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നത് കേൾക്കുമ്പോൾ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നാണ് അനശ്വര പറയുന്നത്. കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അനശ്വര പറയുന്നത്.

Advertisements

ALSO READ

മലയാളത്തിൽ നിന്ന് പോയി അന്യഭാഷാ സീരിയൽ ലോകം അടക്കി വാഴുന്ന മലയാളി നടിമാർ

കാവ്യയുടെ മീശ മാധവൻ പോലുള്ള സിനിമ കണ്ട് തനിക്കും പ്രണയം തോന്നിയിരുന്നുവെന്നാണ് അനശ്വര പറയുന്നത്. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയതെന്നാണ് അനശ്വര പറയുന്നത്. മീശ മാധവൻ പോലുള്ള സിനിമകൾ കണ്ടപ്പോൾ ആണ് അങ്ങനെയൊരു തോന്നലുണ്ടാകുന്നത്.

പിന്നാലെ ഇതാണ് എന്റെ ചെക്കൻ എന്ന് വീട്ടിൽ പറഞ്ഞുവെങ്കിലും അവർക്കെല്ലാം അത് ഒരു തമാശയായാണ് തോന്നിയതെന്നും ഇപ്പോൾ തനിക്കുമത് ഒരു തമാശ മാത്രമാണെന്നും അനശ്വര പറയുന്നത്. അതേസമയം കഥയിലെ ആ നായകന് ഇപ്പോൾ ഈ രഹസ്യം അറിയില്ലെന്നാണ് അനശ്വര പറയുന്നത്. അതേസമയം പിന്നീട് തനിക്ക് യഥാർത്ഥ പ്രണയം ഉണ്ടായെന്നും എന്നാൽ അത് അതിന്റെ വഴിക്ക് വന്നുപോയെന്നാണ് അനശ്വര പറയുന്നത്.

അനശ്വരയെ പോലെ തന്നെ ബാലതാരമായാണ് കാവ്യയും സിനിമയിലെത്തിയത്. 2016 ൽ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ.

സൂപ്പർ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അനശ്വര ടൈറ്റിൽ റോളിലെത്തിയ സിനിമ സംവിധാനം ചെയ്തത് ഗിരീഷ് എഡിയായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു സൂപ്പർ ശരണ്യ. മമിത ബൈജു, അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ALSO READ

എന്റെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ള ഭാഗം? ; ശ്രദ്ധ നേടി ജുവൽമേരിയുടെ പുതിയ ചിത്രങ്ങൾ

ചിത്രം മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും സ്വന്തമാക്കിയത്. മൈക്ക് ആണ് അനശ്വരയുടെ പുതിയ മലയാളം സിനിമ. തമിഴിൽ രംഗി എന്നൊരു സിനിമയും അനശ്വരയുടേതായി പുറത്തിറങ്ങാനുണ്ട്. ഏറെ പ്രതീക്ഷോടെയാണ് മലയാള സിനിമ അനശ്വര്യയെ നോക്കി കാണുന്നത്.

Advertisement