അണിഞ്ഞൊരുങ്ങി പോസ് ചെയ്ത് കാവ്യ മാധവൻ; ഫോണിൽ പകർത്തി കുഞ്ഞുമകൾ; എല്ലാ ശ്രദ്ധയും കവർന്ന് മാമാട്ടി!

108

മലയാളികളുടെ പ്രിയതാരമാണ് കാവ്യാ മാധവൻ. നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ താരം അത്ര സജീവമല്ല. എന്നാൽ സോഷ്യൽമീഡിയയിൽ സജീവമാവുകയാണ് കാവ്യ.

അടുത്തിടെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്തത്. അപ്പോൾ മുതൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്.

Advertisements

ഇപ്പോഴിതാ താരം തന്റെ താരത്തിന്റെ സ്വന്തം ബൊട്ടീക്കായ ലക്ഷ്യയ്ക്ക് വേണ്ടി പ്രമോഷൻ തിരക്കിലാണ്. ഇതിനായി കാവ്യ തന്നെയാണ് മോഡലായി ഫോട്ടോഷൂട്ടുകൾ നടത്തുന്നത്. ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറലാവുകയാണ്.

ALSO READ- ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് ക്രൂരമായ വേട്ടയാടല്‍, യുഡിഎഫിലേക്ക് മടങ്ങിവരാന്‍ ഗണേശനെ അനുവദിക്കില്ല, എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല, ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് ഷാഫി പറമ്പില്‍

ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ ഉണ്ണി പിഎസ് ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ചുവന്ന സൽവാറിൽ അതിസുന്ദരിയായിട്ടാണ് താരം എത്തുന്നത്.

ഈ വീഡിയോ എന്നാൽ കാവ്യ കാരണമല്ല വൈറലാകുന്നത്. കാവ്യയുടെ മകൾ മഹാലക്ഷ്മിയാണ് വീഡിയോയുടെ ഐശ്വര്യം. ഫോട്ടോഗ്രാഫർ കാവ്യയുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ പകർത്തുമ്പോൾ അഞ്ച് വയസുകാരി മഹാലക്ഷ്മി ഫോണിൽ അമ്മയുടെ സൗന്ദര്യം പകർത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

കാവ്യ മാധവന്റെ ഈ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ ഉണ്ണിയാണ് സ്വന്തം സോഷ്യൽമീഡിയ പേജുവഴി പുറത്ത് വിട്ടത്. കാവ്യയ്ക്ക് സ്ഥിരമായി മേക്കപ്പ് ചെയ്യാറുള്ളത് ഉണ്ണിയാണ്.

അതേസമയം, മാമാട്ടിയെ കാണാൻ വേണ്ടി ഈ വീഡിയോ വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കാണുകയാണെന്നാണ് ആരാധകർ പറയുന്നത്. ‘അമ്മ കുട്ടിയാണോ മഹാലക്ഷ്മി, വീഡിയോയിൽ കാവ്യ ഉണ്ടെങ്കിലും ഇത്തവണ സ്‌കോർ ചെയ്തത് മഹാലക്ഷ്മിയാണ്….’ എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ.

Advertisement