ഋത്വിക്കിന് കൂട്ടായി ഒരാള്‍ കൂടി വേണമെന്ന് ആഗ്രഹം; അതിനായി ശ്രമങ്ങള്‍ തുടങ്ങി; വെളിപ്പെടുത്തി കെഎല്‍ ബിജു ബ്രോയും കുടുംബവും

157

കേരളത്തിലെ യൂട്യൂബര്‍മാരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ് കെഎല്‍ ബ്രോ ബിജു റിത്വിക്. ബിജുവും കുടുംബവും ഇന്ന് മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതരാണ്. കന്നഡക്കാരിയായ കവിയും ഭര്‍ത്താവ് കണ്ണൂരുകാരനായ ബിജുവും കുടുംബവും രസകരമായ വീഡിയോകളുമായി ഹൃദയം കീഴടക്കുകയാണ്. ഈ കുടുംബം മറ്റ് ഫാമിലി വ്ലോഗേഴ്സിന് ഒരു മാതൃക കൂടിയാണ.് അഹങ്കാരവും ജാഡയും ഒന്നുമില്ലാതെ തുടങ്ങിയ കാലത്തുള്ള അതേരീതി പിന്തുടരുന്ന ഈ കുടുംബത്തിന് ഇന്ന് 10 മില്യണ്‍ സബ്സ്‌ക്രൈബ്ര്‍സിനെ സ്വന്തമാക്കാനായിരിക്കുകയാണ്. കെഎല്‍ബിജു ഋത്വിക് എന്ന പേജിലൂടെയുമ മറ്റും ഇവര്‍ ജനങ്ങളുടെ ഹൃദയത്തെ തൊടുകയായിരുന്നു.

കണ്ണൂര്‍ ഭാഷയില്‍ ലളിതമായ ജീവിതം ചിത്രീകരിച്ചാണ് ഇവര്‍ ശ്രദ്ധനേടിയത്. ഇന്ന് ഇവരുടെ വീഡിയോക്ക് ഒത്തിരി ആരാധകരാണുള്ളത്. സാധാരണക്കാരനായ ബസ് ഡ്രൈവറായ ബിജുവിന്റെ കുടുംബമാണ് ഇന്ന് ബിജു ഋത്വിക് ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായിരിക്കുന്നത്. ഋത്വിക് , അമ്മ ,അച്ഛന്‍, അച്ഛമ്മ എന്നിവര്‍ അടങ്ങിയതാണ് ഈ കൊച്ചു കുടുംബം.

Advertisements

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇവര്‍ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. ഒത്തിരി പരിമിതികളുണ്ടായിട്ടും യൂട്യൂബ് ചാനലിലൂടെ ഇവര്‍ നേടിയ വിജയം മറ്റ് യൂട്യൂബേഴ്സിനെല്ലാം ഒരു മാതൃക തന്നെയാണ്. ബിജുവിനും കുടുംബത്തിനും ആദ്യമൊക്കെ എട്ടായിരം രൂപയായിരുന്നു യൂട്യൂബില്‍ നിന്നും ലഭിച്ച ആദ്യ വരുമാനം. എന്നാല്‍ കഠിനപ്രയത്നത്തിലൂടെ ഇത് നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുകയായിരുന്നു അവര്‍.

ALSO READ- പാല്‍പ്പായസം ഒന്നാം തരം, വിളമ്പിയത് കോളാമ്പിയിലെന്ന് പറഞ്ഞതുപോലെ, സുരേഷ് ഗോപി വ്യക്തിപരമായി കൊള്ളാം, പക്ഷെ പാര്‍ലമെന്റിലേക്ക് വിജയിക്കില്ല: എഎം ആരിഫ്

ഇപ്പോഴിതാ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കിട്ട് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇവര്‍. കെഎല്‍ ബ്രോ ബിജു റിത്വിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ പങ്കിടുന്നത്. കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി വേണമെന്ന ആഗ്രഹമാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്.

രണ്ടാമത്തെ ഒരു കുഞ്ഞിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി എന്നാണ് കവിയും ബിജുവും പറയുന്നത്. അതിന് ഒരു കാരണമുണ്ട്. കവിയ്ക്ക് നേരത്തെ യൂ ട്ര സ്സില്‍ ഒരു സര്‍ജ്ജറി കഴിഞ്ഞിരുന്നു. അതുകൊണ്ട് അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് വിശദമായ പരിശോധന നടത്തണം.

ALSO READ- ‘ഫിലിമില്‍ ഞാന്‍ കമിറ്റ് ചെയ്താല്‍ അവര്‍ കുളിസീന്‍ എഴുതി ചേര്‍ക്കും’; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ നായിക ആക്കാമെന്നാണ് ഓഫര്‍: സാധിക വേണുഗോപാല്‍

ഈ വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോകുന്നതും, ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളുമൊക്കെയാണ് പുതിയ വീഡിയോയില്‍. കവിക്ക് ഒന്നര കൊല്ലത്തിന് മുന്‍പാണ് സിസ്റ്റിന്റെ ഓപ്പറേഷന്‍ കഴിഞ്ഞത്. പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടായിരുന്നില്ല.

മൂത്രക്കുഴല് കടച്ചിലിനെ തുടര്‍ന്ന് കാണിച്ചപ്പോഴാണ് മുഴയുണ്ടെന്നും, സര്‍ജ്ജറി വേണ്ടി വരും എന്നും പറഞ്ഞതെന്നും നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ മരുന്ന് കഴിച്ച് മാറ്റാമായിരുന്നു എന്നും പറയുകയാണ് കവിയും ബിജുവും.

പക്ഷെ വേദനയൊന്നും ഇല്ലാതെയാണ് ഇത് വരുന്നത്. സിസ്റ്റ് ഉണ്ടെങ്കില്‍ പൊതുവെ പിരീഡ്സ് സൈക്കിള്‍ തെറ്റുകയും, ഓവര്‍ ബ്ലീഡിങ് ഉണ്ടാവുകയുമൊക്കെയാണ് ചെയ്യുന്നത്. പക്ഷെ അങ്ങനെ ഒരു പ്രശ്നവും തനിക്കുണ്ടായിരുന്നില്ല എന്ന് കവി വിശദീകരിക്കുന്നു.

സര്‍ജ്ജറി കഴിഞ്ഞപ്പോള്‍ ആ മുഴ വീണ്ടും വരാനുള്ള സാധ്യതയുണ്ട് എന്നും, രണ്ടാമത് ഗര്‍ഭിണിയായാല്‍ ആ ബേബിയ്ക്കൊപ്പം ആ മുഴ വളരാനുള്ള സാധ്യതയുണ്ട് എന്നും ഡോക്ടര്‍ പറയുകയായിരുന്നു. ഇപ്പോള്‍ റിത്വികിന് കൂട്ടായി ഒരാള്‍ കൂടെ വേണം എന്ന ആലോചനയിലാണ് തങ്ങളെന്നും അതുകൊണ്ടാണ് ആശുപത്രിയില്‍ പോയി ചെക്കപ്പ് നടത്തുന്നത് എന്ന് ബിജുവും കവിയും അമ്മയും വ്യക്തമാക്കുകയാണ്.

അതേസമയം, ചെക്കപ്പില്‍ കവിയ്ക്ക് പ്രശ്നമൊന്നും ഇല്ല എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ബിജുവും അമ്മയും ചോദിച്ച് മനസ്സിലാക്കുന്നുണ്ട്.

അതുപോലെ പൊതുവെ ഇത്തരം സിസ്റ്റുകള്‍ വന്നാല്‍ വേദനയുണ്ടാവില്ലത്രെ. യൂട്രസ്സിന് പുറത്താണ് കവിയ്ക്ക് മുഴ വന്നത്, അത് ചുറ്റിക്കിടന്നത് കാരണമാണ് മൂത്ര ശങ്കവന്നത്. അതുകൊണ്ട് തിരിച്ചറിയാന്‍ പറ്റിയെന്നും പറയുന്നു.

എങ്കിലും ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ യാതൊരു പ്രശ്നവുമില്ല. ധൈര്യമായി രണ്ടാത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കാം. പെട്ടന്നായാല്‍ വളരെ നല്ലത് എന്നാണ് ഡോക്ടറുടെ അഭിപ്രായമെന്നും വിഡിയോയില്‍ വ്യക്തമാണ്.

Advertisement