പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല; അങ്ങനെ ഒരാൾക്കാണോ പുരസ്‌കാരം നൽകേണ്ടത്; മറ്റ് മികച്ച ഗായകർക്ക് ഇത് ഒരു അപമാനമെന്ന് ലിനു ലാൽ;വിമർശിച്ച് അൽഫോൺസും, സിതാര കൃഷ്ണകുമാറും

3987

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയ ലിനു ലാൽ എന്ന സംഗീതജ്ഞനെതിരെ സോഷ്യൽമീഡിയ. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് നെഞ്ചിയമ്മയ്ക്ക് നൽകിയ ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്നും സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെനഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നൊക്കെയാണ് ലിനു ലാലിന്റെ ചോദ്യം.

ആ അമ്മയെ എനിക്ക് ഇഷ്ടമാണ്. ആ ഫോക് സോങ് നല്ല രസമായി അവർ പാടിയിട്ടുണ്ട്. ഞാൻ ഉള്ള ഒന്നു രണ്ടു വേദിയിൽ ഈ അമ്മ വന്നിരുന്നു. പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും അവർക്ക് സാധിക്കില്ല. അങ്ങനെയുള്ള ഒരാൾക്കാണോ ഈ പുരസ്‌കാരം കൊടുക്കേണ്ടത്.

Advertisements

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മയുടെ പാട്ട് അല്ലെങ്കിൽ ഏറ്റവും നന്നായി പാടിയ പാട്ട് അതായിരുന്നോ? എനിക്ക് ആ കാര്യത്തിൽ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു തരത്തിലുള്ള വിരോധവുമില്ല.

ALSO READ- ക ഞ്ചാ വ് അടിച്ചിട്ടുണ്ട്, ദേഷ്യം വന്നാൽ അമ്മയെ തല്ലും, പാർട്ടികൾക്ക് പോകും: വെളിപ്പെടിത്തലുമായി നടി ശ്രീനിധി, അമ്പരന്ന് ആരാധകർ

ചെറുപ്രായത്തിൽ തന്നെ സംഗീതം അഭ്യസിച്ച് ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ ഒരുപാട് പേർ പ്രശസ്തരാണ്. അങ്ങനെ ഉള്ളവർ ഉള്ളപ്പോൾ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കൊടുക്കുക എന്നാൽ. ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ കൊണ്ട് പാടിപ്പിക്കാൻ ശ്രമിച്ചാലും കഴിയില്ല.

ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ ഒരു പാട്ട് പാടാൻ പറ്റുമെന്ന് തനിക്കു തോന്നുന്നില്ല. മറ്റു മികച്ച ഗായകർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ എന്നും ലിനു ലാൽ വിമർശിക്കുന്നത്.

ALSO READ- വിവേചനം കാട്ടേണ്ട ആവശ്യമില്ല, സിനിമയിൽ നായകനും നായികയ്ക്കും തുല്യ വേതനം കിട്ടണം, വേഷങ്ങളിൽ തുല്യ പ്രാധാന്യവും വേണം: തുറന്നടിച്ച് അപർണ ബാലമുരളി

പുതിയൊരു പാട്ട് കംപോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാൽ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നൊക്കെയാണ് ലിനു ലാൽ വിമർശിക്കുന്നത്.

അതേസമയം, സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ ഹൃദയം കൊണ്ട് നഞ്ചിയമ്മ പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല എന്നാണ് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ലിനു ലാലിന് മറുപടിയായി പ്രതികരിച്ചത്.

ഈ പുരസ്‌കാരം ഒരു തെളിച്ചമാണ്, പാട്ട് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്, അത് കൊണ്ട് ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും എന്നാണ് ഗായിക സിത്താര ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement