ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണും നായികാനായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പഠാന്‍. ഈ ചിത്രത്തിലെ ആദ്യ ഗാനമായ ബേഷാരം രംഗ് എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ ചിത്രം വിവാദങ്ങളിലകപ്പെട്ടിരിക്കുകയാണ്.
പാട്ടിലെ ദീപിക പാദുകോണിന്റെ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്. മധ്യപ്രദേശ് ഇതിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയത്. ഈ പാട്ടിലെ ചില രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച് മധ്യപ്രദേശില്‍ എന്ത് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
പാട്ടിന്റെ വരികളും ടൈറ്റിലും ഷാരൂഖിന്റെയും ദീപികയുടെയും വസ്ത്രങ്ങളുടെ നിറങ്ങളും തിരുത്തേണ്ടത് അത്യാവശ്യമാണെന്നും ആഭ്യന്തര മന്ത്രി മിശ്ര പറഞ്ഞു. ഈ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം.
ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് ഗിരീഷ് ഗൗതം രംഗത്തെത്തിയത്. ഈ ചിത്രം ഷാരൂഖ് തന്റെ മകള്‍ക്കൊപ്പമിരുന്ന് കാണണമെന്നും അതിന്റെ ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് മകള്‍ക്കൊപ്പം ഇത് കാണുന്നുവെന്ന് ഷാരൂഖ് ലോകത്തോട് വിളിച്ച് പറയണമെന്നം നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം പറഞ്ഞു.
കൂടാതെ പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ നിര്‍മ്മിച്ച് അത് പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നും ഷാരൂഖ് ഖാനോട് സ്പീക്കര്‍ പറയുന്നു.