മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോല്‍ തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി തിളങ്ങുകയാണ്. മഹാനടിയിലൂടെ തെന്നിന്ത്യയില്‍ തന്നെ സൂപ്പര്നടിയായാണ് കീര്‍ത്തി വളര്‍ന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരം ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകകയാണ്.
അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് താരത്തിന്റെ ബോളിവുഡ് പ്രവേശം. ‘ബധായി ഹോ’ സംവിധായകന് അമിത് ശര്‍മ ഒരുക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം.
ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം. താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. പ്രമുഖ താരങ്ങളും സിനിമാ രംഗത്തെ പ്രമുഖരുമെല്ലാം കീര്‍ത്തിക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു.
കീര്‍ത്തി സുരേഷ് ഏറ്റവും ഒടുവിലായി അഭിനയിച്ചത് മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമായ സര്‍ക്കാര്‍ വാരി പാട്ടയിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷൂട്ടിങിനിടെ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് കീര്‍ത്തി. ചിത്രീകരണ സമയത്ത് മഹേഷ് ബാബുവിന്റെ മുഖത്തു മൂന്ന് തവണ അടിക്കേണ്ടി വന്നെന്ന് താരം വെളിപ്പെടുത്തുന്നു.
സര്‍ക്കാര്‍ വാരി പാട്ടാ സിനിമയുടെ സെറ്റില്‍ മഹേഷ് ബാബുവിനെ അടിക്കുന്നൊരു സീനുണ്ട്. ആ സീന്‍ ആലോചിച്ച് ഭയപ്പെട്ടിരുന്നുവെന്നും കീര്‍ത്തി സുരേഷ് പറയുന്നു. ഇക്കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. മഹേഷ് ബാബുവിന്റെ മുഖത്ത് മൂന്ന് തവണ തനിക്ക് അടിക്കേണ്ടി വന്നു.
സിനിമയുടെ അവസാന ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ എനിക്ക് ഒരു പിശക് സംഭവിക്കുകയായിരുന്നു. ഞാന്‍ അബദ്ധത്തില്‍ മഹേഷ് ബാബുവിന്റെ മുഖത്ത് അടിച്ചു. അതും ഒരു തവണയല്ല മൂന്ന് തവണ.
തുടരെ അടിച്ചതോടെ തന്നോട് ഞാന്‍ എന്തേലും തെറ്റ് ചെയ്തോന്ന് അദ്ദേഹം ചോദിച്ചുവെന്നും ഇതോടെ അറിയാതെ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞെന്നും കീര്‍ത്തി സുരേഷ് പറയുന്നു.