പൃഥ്വിരാജിന് അക്കാര്യത്തിൽ ഭയങ്കര മടിയാണ്; എന്ത് കഷ്ടമാണ് എന്ന് പറയും; അതിനൊക്കെ മോഹൻലാലിനെ കണ്ട് പഠിക്കണമെന്ന് ഞാൻ പറയും: മല്ലിക സുകുമാരൻ

629

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Advertisements

മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ മകൻ പൃഥ്വിരാജിനെ കുറിച്ച് പറയുകയാണ് മല്ലിക.

പൃഥ്വിരാജിൽ തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ് മല്ലിക സുകുമാരൻ പറയുന്നത്. തന്നെ കാണാനായി സെറ്റിലെത്തുന്ന ആരാധകരോടൊപ്പം ചിത്രമെടുക്കാൻ പൃഥ്വിരാജിന് മടിയാണ് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

ALSO READ- ‘ഏറ്റവും സന്തോഷമുള്ള നാൽപതുകൾ ഇവിടെ തുടങ്ങുന്നു’;അമ്മയുടെ ഓഫീസിൽ ലാലേട്ടനും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് രചന

താൻ് അക്കാര്യത്തിൽ മോഹൻലാലിനെ കണ്ട് പഠിക്കണമെന്നാണ് മകനോട് പറയാറുള്ളതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മോഹൻലാൽ എത്ര ക്ഷീണിതനായിരുന്നാലും യാതൊരു മടിയും ഇല്ലാതെ ഫോട്ടൊയെടുക്കാൻ നിൽക്കാറുണ്ട് എന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു.


താൻ പൃഥ്വിരാജിനോടും ഇത് പറയാറുണ്ട്. അടുത്തകാലത്തായി ചില മാറ്റങ്ങൾ പൃഥ്വിരാജിന് സംഭവിച്ചിട്ടുണ്ടെന്നും മല്ലിക ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. ലൊക്കേഷനിൽ ചെന്ന് ആരാധകർ ഫോട്ടോ എടുക്കാൻ വിളിക്കുമ്പോൾ കാരവാനിൽ നിന്ന് ഇറങ്ങാൻ പൃഥ്വിരാജിന് ഭയങ്കര മടിയാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

ALSO READ- നാൽപത് വയസ്സ് ആയി എനിക്ക്; ചെയ്യാത്ത തെറ്റിന് കുറ്റക്കാരിയായി, പ്രോസ്റ്റിറ്റിയൂട്ട് എന്ന് വരെ വിളിച്ചവരുണ്ട്; ട്രോമ പറഞ്ഞ് നടക്കുന്നില്ല എന്നേയുള്ളൂ: മനീഷ

പൃഥ്വി, എന്ത് കഷ്ടമാണെന്നാണ് പറയുക. അതിനൊക്കെ ഞാൻ പൃഥ്വിയോട് പറയാറുണ്ട്, ലാലേട്ടനെ കണ്ടോ, എത്ര ക്ഷീണിച്ചിരുന്നാലും ഒരു മടിയും കൂടാതെ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുമെന്നും താരം പറയുന്നു.


‘മോഹൻലാലിനെ അക്കാര്യത്തിൽ സമ്മതിക്കണം. നൂറ് പേരുടെ കൂടെയൊക്കെയാണ് അദ്ദേഹം ഫോട്ടോ എടുക്കുന്നത്. ബ്രോ ഡാഡി’ സിനിമയുടെ ലൊക്കേഷനിൽ ഞാൻ അതെല്ലാം ശ്രദ്ധിച്ചതാണ്. എന്നാൽ പത്ത് പേരെ കൂടെ എടുക്കുമ്പോഴേക്കും ഇവരൊക്കെ മതിയെന്ന് പറയും. അവരെ കുറ്റം പറഞ്ഞതല്ല, ഒരു ഷോട്ട് കഴിയുമ്പോഴേക്കും ക്ഷീണമായിരിക്കും.’- എന്നും മല്ലിക സുകുമാരൻ പറയുകയാണ്.

എങ്കിലും കുറച്ചൊക്കെ ചെന്ന് നിന്ന് കൊടുക്കാമല്ലോ അത് അവരുടെ സന്തോഷമല്ലെയെന്ന് ഞാൻ പറയാറുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു.

Advertisement