റിലീസിന് മുൻപേ തീയറ്ററുകളും പ്രേക്ഷക മനസുകളും കീഴടക്കി മാമാങ്കം

27

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കം റിലീസിന് മുൻപേ തീയറ്ററുകളും പ്രേക്ഷക മനസുകളും കീഴടക്കുന്നു.

നവംബറിലാണ് മാമാങ്കം തീയറ്ററുകളിൽ റിലീസ് ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Advertisements

റിലീസിന് മാസങ്ങൾ ബാക്കിയുള്ളപ്പോഴും തീയറ്ററുകൾ മാമാങ്കത്തിന്റെ ഫ്‌ലെക്‌സുകളാൽ നിറയുകയാണ്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മാമാങ്കം എത്തുന്നത്.

പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലേത്.

വേണുകുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം എം പത്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മാമാങ്കം മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Advertisement