റോഷാക്ക് ഒരു പരീക്ഷണം, റിലീസിന് മുമ്പ് വാഗ്ദാനങ്ങള്‍ തരാതിരുന്നത് മനഃപൂര്‍വ്വം, കൂടുതല്‍ പറഞ്ഞാല്‍ കരഞ്ഞുപോകുമെന്ന് മമ്മൂട്ടി

83

മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകര്‍ മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെ അറിയിച്ചത്. ഇന്നും വിജയക്കുതിപ്പോടെ മുന്നേറുകയാണ് റോഷാക്ക്.

Advertisements

പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ചിത്രം വിജയമാക്കി തീര്‍ത്ത പ്രേക്ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയാണ് മമ്മൂട്ടി. ദുബായിയില്‍ നടന്ന പ്രസ്മീറ്റിലാണ് മമ്മൂട്ടി സിനിമയെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചത്.

Also Read: അന്ന് എനിക്ക് 16 വയസ്സാണ് പ്രായം, നടൻ നരേന്ദ്ര പ്രസാദിൽ നിന്നുണ്ടായ അനുഭവം പറഞ്ഞ് നടി അർച്ചന മനോജ്, അമ്പരപ്പിൽ സിനിമാ പ്രേമികൾ

സിനിമയ്ക്ക് മുമ്പ് താന്‍ അഭിമുഖങ്ങളൊന്നും അങ്ങനെ നല്‍കിയിരുന്നില്ല. സിനിമ പ്രേക്ഷകര്‍ കണ്ടതിന് ശേഷം നല്‍കാമെന്ന് വിചാരിച്ചതാണ്. കാരണം സിനിമ ഇറങ്ങുന്നതിന് മുമ്പ് ഈ സിനിമ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ തരാതിരിക്കാന്‍ ആയിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

ഇപ്പോള്‍ സിനിമ ഇറങ്ങിയിട്ട് ഒരാഴ്ചയാവാറായി, പലരും സിനിമ കണ്ടു, നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇനിയും പല സ്ഥലങ്ങളിലും റിലീസ് ചെയ്യാന്‍ പോകുകയാണ് എന്നും എല്ലാ സിനിമകളെയും പോലെ തന്നെ റോഷാക്കും ഒരു പരീക്ഷണം തന്നെയായിരുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Also Read: അക്കാര്യത്തിൽ ഞാനും സംയുക്തയും രണ്ട് ധ്രുവങ്ങളിൽ ആണ്, അതിന് ഒക്കെ നല്ല ക്ഷമ വേണം: ബിജു മേനോൻ പറയുന്നത് കേട്ടോ

റോഷാക്ക് ശരിക്കും വേറെ ഒരു രീതിയിലുള്ള പരീക്ഷണമാണ്. ഇതിലെ കഥയ്‌ക്കൊ കഥാപാത്രങ്ങള്‍ക്കോ വലിയ പുതുമയില്ല, പക്ഷേ കഥയുടെ സഞ്ചാരപാത തികച്ചും വ്യത്യസ്തമാണ് എന്നും ഈ സിനിമയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ പ്രയത്‌നമുണ്ടെന്നും ഇനി കൂടുതല്‍ പറഞ്ഞാല്‍ താന്‍ കരഞ്ഞുപോകുമെന്നും മമ്മൂട്ടി പറയുന്നു.

Advertisement