എട്ടു നിലയില്‍ പോട്ടിയെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍

31

പരാജയപ്പെട്ടെന്നു കേട്ടാല്‍ വിശ്വസിക്കാനാകാത്ത ചില സൂപ്പര്‍ താര സിനിമകളുണ്ട്, മിനിസ്ക്രീനില്‍ ഇഷ്ട മനസ്സോടെ വീക്ഷിക്കുകയും, ശേഷം ഇത് തിയേറ്ററില്‍ ഓടിയ ചിത്രമല്ലേ? എന്ന് അത്ഭുതത്തോടെ നാം ചോദിക്കാറുമുണ്ട്, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണേല്‍ നമുക്കത് വിശ്വസിക്കാനും പ്രയാസമാണ്.

Advertisements

1991-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ഐവി ശശി ചിത്രമായിരുന്നു ‘നീലഗിരി’, ഫാമിലി പ്ലസ് ആക്ഷന്‍ എന്ന ലേബലില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഒരു മികച്ച വിജയമായിരുന്നില്ല, കെആര്‍ജി നിര്‍മ്മിച്ച ചിത്രം മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു, ‘ദേവാസുരം’ എന്ന സിനിമയ്ക്ക് ശേഷം ഐവി ശശി-രഞ്ജിത്ത് ടീം ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ‘നീലഗിരി’. ചിത്രത്തിലെ രംഗന്‍ എന്ന പ്രതിനായക കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1993-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘മായമയൂരവും’ പ്രേക്ഷകര്‍ തിരസ്കരിച്ച ചിത്രമായിരുന്നു, രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയിലായിരുന്നു, പൂര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ പറയപ്പെട്ട മായമയൂരവും പ്രേക്ഷകര്‍ ഏറ്റെടുത്തില്ല.

1996-ല്‍ പുറത്തിറങ്ങിയ കമല്‍ ശ്രീനിവാസന്‍ ടീമിന്റെ മമ്മൂട്ടി ചിത്രം അഴകിയ രാവണനും ബോക്സോഫീസ് ഹിറ്റുണ്ടാക്കിയ സിനിമ ആയിരുന്നില്ല, ചിത്രത്തിന്റെ കഥയും തിരക്കഥയും ഗംഭീരമായിരുന്നെകിലും തിയേറ്ററില്‍ ശ്രദ്ധ നേടാന്‍ ചിത്രത്തിനായില്ല, വിദ്യാ സാഗറിന്റെ ഗാനങ്ങള്‍ വലിയ രീതിയില്‍ ആസ്വാദകര്‍ക്കിടയില്‍ പ്രീതി നേടിയിരുന്നു.

1994-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്‍റെ ചിത്രമായിരുന്നു ‘പിന്‍ഗാമി’, ‘ശത്രു ആരായിരുന്നാലും അവനൊരു പിന്‍ഗാമി ഉണ്ടെന്ന’, വ്യത്യസ്ത ടാഗ് ലൈനോടെ എത്തിയ ചിത്രം തിയേറ്ററില്‍ നിലംപൊത്തുകയായിരുന്നു.

കുടുംബ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ആക്ഷന്‍ അവതരണരീതി പ്രേക്ഷര്‍ക്ക് ദഹിക്കാതെ പോയി, രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

Advertisement