അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞ് ആരാധകര്‍ക്കൊപ്പം അദ്ദേഹം കൂവുന്നത് വീഡിയോയില്‍ കാണാം; തിരക്കിനിടെ തന്റെ ആരാധകര്‍ക്ക് മറുപടി കൊടുത്ത് മമ്മൂട്ടി

117

മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ചിത്രത്തിൽ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രമാണ്.

Advertisements

ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള മമ്മൂക്കയുടെ വീഡിയോ ആണ് പുറത്തുവന്നത്. രാത്രിയിൽ ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്. ഇതിപ്പോൾ വൈറൽ ആയിരിക്കുകയാണ്.

also read
പ്രതീക്ഷിച്ചതിലും വലിയ ആഘോഷമായിരുന്നു, പ്രതീക്ഷിക്കാത്ത അത്രയും ആളുകള്‍ വന്നു; പ്രതികരിച്ച് ഭാഗ്യ സുരേഷ്
ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിലേക്ക് കയറാൻ പോകുകയാണ് മമ്മൂട്ടി. ചൂറ്റും നിരവധി ആളുകൾ കൂടി നിൽക്കുകയും മമ്മൂക്കാ എന്ന് ആർത്ത് വിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം.

ഇവർക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ച മമ്മൂട്ടി കാരവാനിലേക്ക് കയറുകയാണ്. രണ്ട് പടി ചവിട്ടിക്കയറി അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞ് ആരാധകർക്കൊപ്പം അദ്ദേഹം കൂവുന്നത് വീഡിയോയിൽ ദൃശ്യമാണ്. പ്രിയതാരത്തിന്റെ ഈ വൈബ് കണ്ട് ആരാധകർ ആർത്തുല്ലസിക്കുന്നതും വീഡിയോയിൽ കാണാം.

Advertisement