മഷൂറ ഭയങ്കര ബഹളമായിരുന്നു; കുഞ്ഞിന് മുറിവ് പറ്റുമോ എന്നായിരുന്നു പേടി; കുഞ്ഞിന്റെ പുതിയ വീഡിയോയുമായി മഷൂറയും, ബഷിയും

2914

ആദ്യ ഭാര്യ ഉണ്ടായിട്ടും രണ്ടാമത് പ്രണയിച്ച് വിവാഹം കഴിച്ച സോഷ്യൽ മീഡിയ താരമാണ് ബഷീർ ബാഷി. ഈ അടുത്താണ് താരത്തിന്റെ രണ്ടാം ഭാര്യ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്കിയത്. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. രണ്ടാഴ്ച മുമ്പാണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ആദ്യത്തെ കൺമണിയായി മുഹമ്മദ് എബ്രാൻ ബഷീർ എന്ന ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന ഉടൻ തന്നെ കുഞ്ഞിന് വേണ്ടി യുട്യൂബ് അടക്കം ആരംഭിച്ചിരുന്നു ബഷീറും മഷൂറയും

ഇപ്പോഴിതാ തന്റെ മകന്റെ മുടി കളഞ്ഞ വീഡിയോ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. പതിനാലാം മുസ്ലീം മതാചാപ്രകാരം എബ്രുവിന്റെ ആദ്യത്തെ മുടി കളഞ്ഞതിന്റെ വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ഒരു ചടങ്ങായിട്ടാണ് കുഞ്ഞിന്റെ മുടി കളയൽ നടത്തിയത്. മുടി കളയൽ ചടങ്ങിനൊപ്പം തന്നെ അഖിഖ എന്നൊരു ചടങ്ങും നടത്തിയിരുന്നു.

Advertisements

Also Read
എനിക്ക് അദ്ദേഹം തന്നത് പത്ത് ലക്ഷമല്ല, 13000 രൂപയാണ്; ദയവു ചെയ്ത് സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കരുത്; കൈകൂപ്പി മോളി കണ്ണമാലി

കുഞ്ഞുങ്ങളുടെ മുടി മുറിക്കുന്നതിൽ പ്രഗത്ഭനായ ഒരാളെയാണ് ഞാൻ കൊണ്ടുവന്നത്. വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള മനുഷ്യൻ. പക്ഷെ മുടി മുറിക്കുന്ന സമയത്ത് മഷൂറയടക്കം എല്ലാവരും ബഹളമായിരുന്നു. കുഞ്ഞിന് മുറിവ് പറ്റുമോയെന്ന ആശങ്കയായിരുന്നു തനിക്കെന്നും ഇത് തന്റെ ആദ്യത്തെ അനുഭവമായതിന്റെ ടെൻഷനുണ്ടായിരുന്നുവെന്നും മഷൂറ പറയുന്നത്.

അതേസമയം കുഞ്ഞിന്റെ മുടി മുറിക്കൽ ചടങ്ങിന് മുന്നോടിയായി ഫോട്ടോഷൂട്ട് നടത്തിയിരുന്നതായി താരങ്ങൾ പറയുന്നുണ്ട്. വളരെ നാളായി കാത്തിരുന്നതാണെന്നും, മുടി മുറിച്ചാൽ ആ ഫോട്ടോസിൽ കാണാൻ ഭംഗി ഉണ്ടാവില്ലെന്നും, അതിനാലാണ് മുടി മുറിക്കൽ ചടങ്ങിന് മുന്നോടിയായി ഫോട്ടോഷൂട്ട് നടത്തിയതെന്നും വീഡിയോയിൽ പറയുന്നത് കാണാം.

Also Read
എന്റെ ജീവിതത്തിൽ വിളയാടിവർ തകർത്തത് എന്റെ സ്വപ്‌നങ്ങളാണ്; എന്റെ സ്വപ്‌നം സർവ്വേശ്വരൻ നടത്തിതന്നു; തുറന്ന് പറച്ചിലുമായി സൂര്യ ജെ മോനോൻ

പിറന്ന ഉടൻ കുഞ്ഞിന് സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുറന്നതിന്റെ പേരിലും ഫോട്ടോകളും വീഡിയോകളും പരസ്യപ്പെടുത്തിയതിന്റെ പേരിലും നിരവധിപേർ ബഷീറിനേയും കുടുംബത്തേയും വിമർശിച്ചിരുന്നു. കുഞ്ഞിന്റെ പ്രൈവസി ബഷീർ ഇല്ലാതാക്കിയെന്നാണ് ഭൂരിഭാ?ഗം പേരും ബഷീറിനെ കുറ്റപ്പെടുത്തി പറഞ്ഞത്. എന്നാൽ തന്റെ മകന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും സോഷ്യൽ മീഡിയയിലൂടെ വീഡിയോസ് ആയി അപ്ലോഡ് ചെയ്യുമെന്നും മഷൂറ പറയുന്നുണ്ട്.

Advertisement