എല്ലാറ്റിനും എനിക്കൊപ്പം സോനു വേണം, ഏഴാംമാസത്തിലെ സ്‌കാനിങ് നേരത്തെ ആക്കിയതിന്റെ കാരണം പറഞ്ഞ് മഷൂറ, വൈറലായി വീഡിയോ

2862

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: ധോണി അത്ര സിമ്പിൾ ആയിരുന്നില്ല, ഒരുപാട് സ്ത്രീകൾ ധോണിയുടെ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്, ഞാനും അവരിൽ ഒരാളായിരുന്നു: മുൻ കാമുകി റായ് ലക്ഷ്മി

ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെയും സുഹാനയുടെയും 13ാം വിവാഹവാര്‍ഷികം.

ബഷീറും സുഹാനയും ആനിവേഴ്‌സറി ആഘോഷങ്ങളുടെ വിശേഷമായിരുന്നു പങ്കുവെച്ചത്. എന്നാല്‍ തന്റെ ഏഴാംമാസത്തിലെ ചെക്കപ്പിന്റെ വീഡിയോയിരുന്നു മഷൂറ പങ്കുവെച്ചത്. വിവാഹ വാര്‍ഷിക ദിനത്തിന് മുമ്പേയായിരുന്നു ബഷീറിനൊപ്പം മഷൂറ ചെക്കപ്പിന് പോയത്.

Also Read: കാശ് ഉണ്ടാക്കാൻ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്, ഒരു പണിയുമില്ലേൽ തെണ്ടാൻ പോയിക്കൂടേ; തുറന്നടിച്ച് നടി കാർത്തിക കണ്ണൻ

ഡോക്ടറെ കാണേണ്ട ഡേറ്റ് താന്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെന്നും ബേബി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും മഷൂറ പറയുന്നു. എല്ലാ മാസവും സോനുവിനൊപ്പമായിരുന്നു ചെക്കപ്പിന് പോയിരുന്നതെന്നും ഇത്തവണ സോനു ഇല്ലാതെ പോകുമ്പോള്‍ എന്തോപോലെ തോന്നുന്നുവെന്നും മഷൂറ പറയുന്നു.

Advertisement