വീട്ടില്‍ കുഴപ്പമില്ല, നാട്ടുകാര്‍ക്കാണ് പ്രശ്‌നം, 40 കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് മായ വിശ്വനാഥ്

320

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് നടി മായ വിശ്വനാഥ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ മായ വിശ്വനാഥ് സിനിമയ്ക്കും സീരിയലുകള്‍ക്കും സമ്മാനിച്ചിട്ടുമുണ്ട്.

Advertisements

തന്മാത്ര, അനന്തഭദ്രം തുടങ്ങി ഒട്ടേറെ സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മായ. എന്നാല്‍ കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലുമൊന്നും മായയെ കാണാനില്ല.

Also Read:മമ്മൂട്ടി സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കി, പല സിനിമകളില്‍ നിന്നും ഒഴിവാക്കി, സത്യാവസ്ഥ വെളിപ്പെടുത്തി ഉഷ

എന്നാല്‍ താരം അടുത്ത കാലത്തായി സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ്. ഇപ്പോള്‍ ഫോട്ടോഷൂട്ടൊക്കെയായി സജീവമാണ് താരം. നാല്‍പ്പത് വയസ്സുപിന്നിട്ടിട്ടും വിവാഹം കഴിച്ചിട്ടില്ല താരം. ഇപ്പോഴിതാ എന്തുകൊണ്ടാണ് ക്രോണിക് ബാച്ചിലറായി തുടരുന്നതെന്ന് പറയുകയാണ് മായ.

ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മായ വിവാഹത്തെ കുറിച്ച് സംസാരിച്ചത്. വിവാഹം കഴിച്ചിട്ട് എന്തുകിട്ടാനാണെന്ന് മായ ചോദിക്കുന്നു. തന്റെ വീട്ടില്‍ നിന്നും ഒരിക്കലും എന്താണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചിട്ടില്ലെന്നും മായ പറയുന്നു.

Also Read:പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു, ലാലിന്റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതുമാത്രം, ആശംസകളുമായി കമല്‍ഹാസന്‍

തന്നെയും ചേച്ചിയെയും വീട്ടില്‍ രണ്ട് വ്യക്തികളായിട്ടാണ് പപ്പ കാണുന്നത്. എന്ത് ചെയ്യണമെന്നും പ്രവര്‍ത്തിക്കണമെന്നും തങ്ങളാണ് തീരുമാനിക്കുന്നതെന്നും നാട്ടുകാര്‍ക്ക് മാത്രമാണ് താന്‍
എന്താണ് വിവാഹം കഴിക്കാത്തതെന്ന് ആലോചിച്ച് പ്രശ്‌നമെന്നും മായ പറയുന്നു.

Advertisement