എക്‌സ്ട്ര കരുത്തുള്ളവന്‍, വരാനിരിക്കുന്നത് ടര്‍ബോ ജോസിന്റെ ഇടിപൂരം, വൈറലായി മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകള്‍

47

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്‌നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

Also Read:ഒരുലക്ഷമായിരുന്നു സോഷ്യല്‍മീഡിയയിലെ ഫോളോവേഴ്‌സ്, വെടിവഴിപാടിറങ്ങിയതിന് ശേഷം 10 ലക്ഷമായി, ഇന്നും തെറി മെസ്സേജുകള്‍ വരാറുണ്ട്, തുറന്നുപറഞ്ഞ് അനുമോള്‍

ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ടര്‍ബോയുടെ തിരക്കഥാകൃത്താണ് മിഥുന്‍ മാനുവല്‍ തോമസ്.

ടര്‍ബോ എഞ്ചില്‍ ഘടിപ്പിച്ചതുപോലെ ഒരു എക്‌സ്ട്ര കരുത്തുള്ള മനുഷ്യനാണ് ടര്‍ബോ ജോസ്. അക്കാര്യം കണക്കിലെടുത്ത് തന്നെയാണ് ചിത്രത്തിന് അങ്ങനെയൊരു പേരിട്ടതെന്നും എതിരാളിയെ ഒറ്റയടിക്ക് തറപറ്റിക്കുന്ന ഓവര്‍ ദ ടോപ്പ് ആക്ഷനും ചിത്രത്തിലുണ്ടെന്നും മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

Also Read:വീട്ടുകാരെ എതിര്‍ത്ത് പ്രണയവിവാഹം, മദ്യപാനിയായ ഭര്‍ത്താവ് മരിച്ച് 15ാം ദിവസം മകളെ വളര്‍ത്താന്‍ ജോലിക്ക് പോവേണ്ടി വന്നു, ദുരിതജീവിതം പറഞ്ഞ് നടി ഇന്ദുലേഖ

വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്യുന്നത്. മെയ് 23നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. ട്രാക്കര്‍മാര് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ടര്‍ബോയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ്. സിനിമയുടെ ട്രെയിലര്‍ ഉടനെ പുറത്തുവരും.

Advertisement