മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും, ഇവരിതെന്ത് ഭാവിച്ചാണെന്ന് ആരാധകര്‍!

22

ബിഗ് ബജറ്റ് സിനിമകള്‍ നിരവധിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. നിരവധി സംവിധായകര്‍ക്കാണ് മമ്മൂട്ടിയും മോഹന്‍ലാലും ഡേറ്റ് നല്‍കിയിരിക്കുന്നത്.

Advertisements

ഒരു സൂചനയുമില്ലാതെയാണ് ചില ചിത്രങ്ങള്‍ അവര്‍ പ്രഖ്യാപിക്കുന്നതും. നേരത്തേ സിനിമയുടെ വ്യത്യസ്തമായ പേരു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് മമ്മൂട്ടിയുടെ ‘ഉണ്ട’.

ഇപ്പോഴിതാ, മമ്മൂട്ടിക്ക് പിന്നാലെ വ്യത്യസ്തമായ പേരുമായി എത്തുകയാണ് മോഹന്‍ലാലും. പൊതുവേ മമ്മൂട്ടിയാണ് പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൂടുതലും ഡേറ്റ് കൊടുക്കാറുള്ളത്. ഇപ്പോള്‍ മോഹന്‍ലാലും അതേ പാതയിലേക്ക് തിരിയുകയാണ്.

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരിലാണ് കൌതുകം. ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നാണ് ചിത്രത്തിന്‍റെ പേര്.

നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.

ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മിക്കുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Advertisement