മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ എന്തു ചെയ്താലും അത് ആരാധകർക്ക് ആഘോഷമാണ്. ലൊക്കേഷൻ ചിത്രങ്ങൾ മുതൽ താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ വരെ ഫാൻസുകാരെ ആവേശത്തിലാക്കാറുണ്ട്.
പ്രത്യേകിച്ച് ഫിറ്റ്നെസ് ചിത്രങ്ങൾ. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ഒറ്റ സ്ട്രെച്ചിൽ 20ലേറെ പുഷ് അപ്പുകൾ ലാൽ എടുക്കുന്നുണ്ട്. പ്രായത്തെ കീഴടക്കുന്ന ലാലിന്റെ പ്രകടനം ആരാധകരിലും ആവേശം ഉണർത്തി കഴിഞ്ഞു.
നേരത്തെയും പലതവണ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിൽ മകൻ പ്രണവിനെ ചുമലിലേറ്റിയുള്ള ചിത്രങ്ങളടക്കം പലതും വൈറലായി മാറിയിരുന്നു.
ലൂസിഫറിന്റെ വിജയത്തിന് ശേഷം ആശീർവാദ് സിനിമാസ് തന്നെ നിർമ്മിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലാണ് ലാൽ അഭിനയിക്കുന്നത്.
നവാഗതരായ ജിബി, ജോജു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസ് നായികയാകുന്ന സിനിമയുടെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്.