ആ കാത്തിരിപ്പിന് വിരാമം, ഖുറേഷി അബ്രഹാം ഉടന്‍ എത്തും, എമ്പുരാന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

154

മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാന്‍ എത്തുന്നത്.

Advertisements

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുപ്പില്‍ എമ്പുരാന്‍ ടീം പ്രഖ്യാപനവുമായി എത്തിയിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്നായിരുന്നു എമ്പുരാന് തുടക്കം കുറിച്ചത്.

Also Read: ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം, മോഹന്‍ലാലിനെ നേരിട്ട് കണ്ട സന്തോഷത്തില്‍ ഷിജിലി, വൈറലായി പോസ്റ്റ്

ഇവര്‍ നാല് പേരും ചേര്‍ന്നാണ് എമ്പുരാന്റെ വലിയ പ്രഖ്യാപനം നടത്തിയത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. അതേ സമയം എമ്പുരാന്‍ ലൂസിഫറിന് മുകളില്‍ നില്‍ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കി.

മുരളിയുടെ കഥ അത്തരത്തില്‍ ഒന്ന് തന്നെയാണെന്നും പൃഥ്വിയുടെ സംവിധാനം കൂടി ചേരുമ്പോള്‍ ആ പ്രതീക്ഷ ഇരട്ടിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ എമ്പുരാന്റെ ഷൂട്ടിങ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.

Also Read: എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്, പക്ഷെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ ആവശ്യമില്ല; നിലവിൽ ഞാൻ ഗർഭിണി അല്ല; സ്വവർഗാനുരാകിയിൽ നിന്ന ഗർഭിണി ആയെന്നെ വാർത്തകളോട് പ്രതികരിച്ച് തെലുങ്ക് താരം പുനർനവി

ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറുമാസത്തോളമായി ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് തുടരുകയായിരുന്നു. ഇത് അവസാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനാണ് എമ്പുരാനും. ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement