രണ്ടായിരം വര്‍ഷം മുന്‍പുള്ള മലയാളക്കരയുടെ കഥയുമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു

33

മലയാള സിനിമയിലെ പുതിയ ചരിത്രമായി മാറാൻ വീണ്ടും ഒരു മോഹൻലാൽ ചിത്രം കൂടി ഒരുങ്ങുകയാണ്. വമ്പൻ താരനിരയോടെ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പറയാൻ പോകുന്നത് രണ്ടായിരം വർഷം മുൻപുള്ള മലയാളക്കരയുടെ ചരിത്രം ആണ്.

Advertisements

വിസ്മയ മാക്സ് സ്റ്റുഡിയോ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഹോളിവുഡ് സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്.

കെ ഡി ഷൈബു മുണ്ടക്കൽ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ്.

മോഹൻലാലിന് അല്ലാതെ ഇതിലെ നായക കഥാപാത്രത്തെ ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും സാക്ഷാത്കരിക്കാൻ ആവില്ല എന്നാണ് സംവിധായകനും അണിയറ പ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നത്.

അഭിനേതാക്കളും അതോടൊപ്പം ആനിമേറ്റഡ് കഥാപാത്രങ്ങളും ഇടകലർന്നു പോകുന്ന ഇന്റർനാഷണൽ നിലവാരത്തിലുള്ള ഉള്ള ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് . ഈ ചിത്രത്തിന്റെ ആനിമേറ്റഡ് ട്രൈലെർ പൂർത്തിയായി കഴിഞ്ഞു.

സ്റ്റീരിയോസ്കോപ്പി ത്രീഡി അറ്റ്മോസിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ ഉള്ള പത്തു പേരുടെ ഒരു സംഘം ആണ്.

ഇതിന്റെ ട്രെയിലറിന് നരേഷൻ നൽകുന്നത് ജുറാസിക് പാർക്കിനു നരേഷൻ നൽകിയ നിക് ടാറ്റ് ആണ്. പശ്ചാത്തല സംഗീതം ഒരുക്കാൻ ഓസ്കാർ അവാർഡ് ജേതാവായ ഹാൻസ് സിമ്മെർ എത്തുമെന്നാണ് പ്രതീക്ഷ.

കാവാലം നാരായണ പണിക്കർ രചിച്ച മനോഹരമായ നാല് കവിതകളുടെ കോമ്പോസിങ് ആരംഭിച്ചു കഴിഞ്ഞു.


ഹോളിവുഡ് താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം ആദ്യം ഹോളിവുഡിൽ ആണ് റിലീസ് ചെയ്യുക. പിന്നീട മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യും. ലോക പ്രശസ്തയായ ഇ ബുക്ക് പരിഭാഷകയായ ജോയൻ റേ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ പരിഭാഷപ്പെടുത്തുന്നത്.

Advertisement