കുറച്ച് സന്തോഷം ഉണ്ട്, അത്രത്തോളം തന്നെ ദുഃഖവും ; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് തുറന്ന് പറഞ്ഞ് അമ്മ

99

ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ഷൈൻ ടോം ചാക്കോ . ഈ അടുത്ത കാലം , അധ്യായങ്ങൾ , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസി, കോമഡി ചിത്രമായ ഇതിഹാസയിൽ തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.

Advertisements

ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഈ നടന്. താരത്തിന്റെ അഭിമുഖം എല്ലാം വൈറൽ ആയിരുന്നു. ഇപ്പോഴിതാ അഭിമുഖത്തിനിടെ മകൻ ജയിലിൽ കിടന്നതിനെ കുറിച്ചാണ് ഷൈനിന്റെ അമ്മ പറയുന്നത്.

സൈന സൗത്ത് പ്ലെസിന് നൽകിയ അഭിമുഖത്തിൽ ഷൈനിന്റെ സ്റ്റാർഡം കാണുമ്പോൾ സന്തോഷമല്ലേ എന്ന് അമ്മയോട് ചോദിച്ചിരുന്നു. ഇതിന് ‘കുറച്ച് സന്തോഷം ഉണ്ട്. അത്രത്തോളം തന്നെ ദുഃഖവും ഉണ്ട്. ഇതിഹാസയ്ക്ക് ശേഷം ഉണ്ടായ പ്രശ്‌നം(കേസ്) തന്നെയാണ് ഏറ്റവും വലിയ ദുഃഖത്തിന് കാരണം. മരണം വരെ ആ വിഷമം നിലനിൽക്കും. ഇപ്പോഴും കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരു കേസിൽ ഒരാൾ പിടിക്കപ്പെട്ടാൽ വീട്ടുകാരെ അറിയിക്കേണ്ട സാമാന്യ മര്യാദപോലും കാണിച്ചില്ല. ചാനലിലൂടെയാണ് നമ്മളത് അറിയുന്നത്. വളരെ വലിയൊരു സങ്കടം ആണത്. മരിക്കുന്നതിലും അപ്പുറമാണത്. അതിന് ശേഷം അവന്റെ കരിയർ മുന്നോട്ട് പോയി. അത് ദൈവാനുഗ്രഹം ആണ്’ എന്നാണ് അമ്മ പറഞ്ഞത്.

‘എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു. ആറ് മാസം കഴിഞ്ഞേ അവൻ പുറത്തിറങ്ങുള്ളൂ എന്നാണ് പറഞ്ഞത്. കൊന്നിട്ട് വന്നാലും ചിലപ്പോൾ ജാമ്യം കിട്ടും. പക്ഷേ ഇങ്ങനെയൊരു കാര്യത്തിന് കിട്ടില്ലെന്നാണ് വക്കീൽ ഞങ്ങളോട് പറഞ്ഞത്. അതൊക്കെ കാണുമ്പോൾ വിഷമം വരും’, എന്നും അമ്മ പറഞ്ഞു.

 

 

Advertisement