അമ്മായി അമ്മയിൽ നിന്ന് തല്ല് വാങ്ങിയ കരീഷ്മ; കാരണം കേട്ട് ഞെട്ടി ബോളിവുഡും

411

ബോളിവുഡിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു കരീഷ്മ കപൂർ. നടൻ അഭിഷേക് ബച്ചനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഒരുമിക്കാൻ ഇരുവർക്കും കഴിഞ്ഞില്ലായിരുന്നു. അമിതാഭ് ബച്ചന്റെ എതിർപ്പാണ് വിവാഹം മുടങ്ങാൻ കാരണമെന്ന് ബോളിവുഡിൽ പരക്കെ സംസാരമുണ്ടായിരുന്നു. സ്വപ്‌നം കണ്ട ജീവിതം മുടങ്ങിയെങ്കിലും മറ്റൊരു വിവാഹബന്ധത്തിലേക്ക് കരിഷ്മ കടന്നു.

ബിസിനസ്സ്മാനായ സഞ്ജയ് കപൂറായിരുന്നു കരിഷ്മയുടെ വരനായി എത്തിയത്. കുടുംബജീവിതം സന്തോഷകരമായിരിക്കുമെന്ന് താരം കരുതിയതെങ്കിലും വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. അധികം വൈകാതെ തന്നെ വിവാഹബന്ധം വേർപ്പെടുത്തിയ കരിഷ്മ മക്കൾക്കൊപ്പം തന്റെ ജീവിതം പടുത്തുയർത്താൻ തുടങ്ങി.

Advertisements

Also Read
ആ സിനിമകളിൽ അഭിനയിച്ചതിന് പ്രതിഫലം പോലും കിട്ടിയിട്ടില്ല; സ്ഥിരം വഴിപോക്കൻ മാത്രമല്ല, നന്ദു പൊതുവാൾ; താരത്തിന്റെ ജീവിതം ഇങ്ങനെ

ഇപ്പോഴിതാ സ്വന്തം അമ്മായി അമ്മയിൽ നിന്ന് അടി വാങ്ങേണ്ടി വന്ന കരിഷ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വസ്ത്രത്തിന്റെ പേരിലായിരുന്നു അന്ന് താരത്തിന് അതിക്രമം നേരിടേണ്ടി വന്നത്. 2003 ലാണ് ബില്ല്യണയർ കൂടിയായ സഞ്ജയ് കപൂറുമായിട്ടുള്ള കരിഷ്മയുടെ വിവാഹം നടക്കുന്നത്. ഈ ബന്ധത്തിൽ നടി രണ്ട് കുട്ടികളുടെ അമ്മയാവുകയും ചെയ്തിരുന്നു. ആദ്യമൊക്കെ സന്തുഷ്ടമായ ദാമ്പത്യമായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ വന്ന് തുടങ്ങി. ഒടുവിൽ 2016 ലാണ് നിയമപരമായി കരിഷ്മയും സഞ്ജയും വേർപിരിയുന്നത്.

ഭർത്താവായ സഞ്ജയ് തന്നെ അടിക്കാൻ ഒരിക്കൽ അമ്മായിയമ്മയോട് ആവശ്യപ്പെടുകയും, അത് കേട്ട് തന്നെ അവർ അടിച്ചതായും കരീഷ്മ പോലീസിൽ പരാതി നല്കിയിരുന്നു. എന്നാൽ അടികിട്ടാൻ കാരണമായ അവസ്ഥയായിരുന്നു ബോളിവുഡിനെ ചിന്തിപ്പിച്ചത്. പ്രസവത്തിന് ശേഷം വസ്ത്രങ്ങളൊന്നും പാകമാവാത്ത സ്ഥതിയിലേക്ക് താനെത്തിയതാണ് അടി കിട്ടാവുള്ള കാരണമെന്നാണ് അന്ന് താരം പറഞ്ഞത്.

Also Read
ടോപ് ഗിയർ മാഗസിന്റെ കവർ പേജിലെത്തി ദുൽഖർ സൽമാൻ; അഭിമാന നിമിഷമെന്ന് താരം!

തന്നെ മുൻനിർത്തി പ്രശസ്തി ലഭിക്കാൻ വേണ്ടിയാണ് സഞ്ജയ് തന്നെ വിവാഹം കഴിച്ചതെന്ന് ഒരിക്കൽ കരീഷ്മ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളുടെ കൂടെ കിടക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും, സമ്മതിക്കാത്തതിനാൽ ക്രൂരമായി തന്നെ ഉപദ്രവിച്ചെവന്നും താരം തുറന്ന് പറഞ്ഞിരുന്നു.അന്ന് ഞാൻ വിജയിച്ച് നിൽക്കുന്നൊരു താരമാണ്. എന്നെ വിവാഹം കഴിക്കുന്നതിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധ അദ്ദേഹത്തിനും ലഭിക്കും. അങ്ങനെ സഞ്ജയുടെ ജീവിതം കൂടെ ശ്രദ്ധിക്കപ്പെടുന്നതിനാണ് ഇങ്ങനൊരു വിവാഹത്തിന് അദ്ദേഹം തയ്യാറായത്. സമാനമായ രീതിയിൽ പണത്തിന് വേണ്ടിയാണ് കരിഷ്മ തന്നെ വിവാഹം കഴിച്ചതെന്ന ആരോപണവുമായി സഞ്ജയും രംഗത്ത് വന്നിരുന്നു.

Advertisement