നാലേമുക്കാലിന് എഴുന്നേല്‍ക്കും; മൂന്ന് ദിവസം ചെയ്താല്‍ നാലാമത്തെ ദിവസം തനിയെ ചെയ്യാം; അതിരാവിലെ ചെയ്യുന്നത് വെളിപ്പെടുത്തി മുക്ത

1369

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ
എത്തി പിന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മുക്ത. പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ട താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

സിനിമകള്‍ക്ക് പിന്നാലെ ടെലിവിഷന്‍ പരമ്പരകളിലും എത്തിയ താരം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. അതേ സമയം മുക്ത എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമയില്‍ അഭിനയിച്ചത്.

Advertisements

എന്നാല്‍ മുക്തയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ഒരു അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. മുക്ത ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് വിശാല്‍ നായകനായ താമരഭരണി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു.

ഗ്ലാമര്‍ വേഷം ആയിരുന്നു മുക്ത ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ തമിഴിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന നായിക നടിമാരില്‍ ഒരാളായി മാറാന്‍ വളരെ പെട്ടന്ന് തന്നെ മുക്തയ്ക്ക് കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത മുക്ത ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുക ആണ്.

ALSO READ- അവസരം ചോദിച്ചപ്പോൾ നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് സംവിധായകൻ മുഖത്ത് നോക്കി ചോദിച്ചു: ഷിബിലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സീരിയലുകള്‍ ഉള്‍പ്പടെ മിനിസ്‌ക്രീനിലെ എല്ലാ പരിപാടികളിലും വളരെ സജീവമാണ് മുക്ത ഇപ്പോള്‍. ആ പരിപാടികളില്‍ എല്ലാം താരത്തിന്റെ മകളും പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു സന്തോഷമുള്ള കാര്യം.

ഇപ്പോഴിതാ യൂട്യൂബ് ചാനലും സ്വന്തമാക്കിയ താരം സജീവമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. താരം തന്റെ ഒരു ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെച്ചത് വൈറലാവുകയാണ് സോഷ്യല്‍മീഡിയയില്‍. വെളുപ്പിന് നാലുമണിക്ക് എണീക്കുന്നതാണ് തന്റെ പതിവെന്ന് താരം വെളിപ്പെടുത്തിയത് ആരാധകരേയും അമ്പരപ്പിച്ചിരിക്കുകയാണ്.

വെളുപ്പാന്‍ കാലത്ത് നാലേമുക്കാലിന് എണീറ്റ് അഞ്ചുമണി മുതല്‍ ആറുമണി വരെയുള്ള സമയം തനിക്കായി മാത്രം നീക്കി വച്ചിരിക്കുകയാണ് എന്ന് മുക്ത പറയുന്നു. പിന്നെ വൈകാതെ തന്നെ അടുക്കളയിലേക്ക് കടക്കുന്ന മുക്ത കുഞ്ഞിന്റെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യുകയാണ് പതിവ്.

ALSO READ- വളരെ പാവമാണ് ദിലീപേട്ടൻ, വർഷങ്ങൾക്ക് ശേഷം അടുത്തിടെ ആണ് വീണ്ടും കണ്ടത്; നടി നിത്യാ ദാസ് പറയുന്നത് കേട്ടോ

താരത്തിന്റെ സെലിബ്രിറ്റി മുഖമില്ലാത്ത സാധാരണ ജീവിതം ആരാധകരേയും ്മ്പരപ്പിച്ചിരിക്കുകയാണ്. നല്ലൊരു അമ്മയും ഭാര്യയുമായി ജീവിക്കുന്ന മുക്തയെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. മുക്തയുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ ആരാധകര്‍ക്കും ഒത്തിരി സന്തോഷം ഉണ്ടെന്നും പോസിറ്റീവ് വൈബ് ആണെന്നും കമന്റുകള്‍ പറയുന്നു.

ചേച്ചിക്കും ചേട്ടനും പിന്നേ കണ്മണി മോള്‍ക്കും എന്നും നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് വീഡിയോയ്ക്ക് താഴെ ആശംസിക്കുന്നവരും കുറവല്ല. അതേസമയം, ഈ കമന്റ് ചെയ്തവര്‍ക്ക് അതിനുള്ള മറുപടിയും മുക്ത നല്‍കുന്നുണ്ട്. മുക്തയെ കാണാന്‍ നല്ല രസമാണ്. രാവിലെ എണീറ്റ് എല്ലാം കൃതമായിട്ടു ചെയ്യുന്നത് കാണുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് വൈബ് ഉണ്ട്. രാവിലെ എണീക്കാന്‍ മടിയാണ്. എന്നാല്‍ എണീറ്റാലോ മൊബൈല്‍ നോക്കി ഇരിക്കും. ഇത് മാറ്റി നന്നാവണമെന്ന് ഉണ്ടെങ്കിലും നടക്കുന്നില്ല എന്ന് കമന്റ് ചെയ്ത ആരാധകനെ താരം ഉപദേശിക്കുന്നുമുണ്ട്.

‘മൂന്ന് ദിവസം എണീറ്റാല്‍ നാലാമത്തെ ദിവസം മുതല്‍ തനിയെ എണീറ്റ് തുടങ്ങും’ എന്നാണ് മുക്ത മറുപടി നല്‍കുന്നത്. മുക്ത ജോര്‍ജ് എന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാര്‍ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്.

Advertisement