എല്ലാവരും മിമിക്രിക്കാരനായിട്ടാണ് കാണുന്നത്, ആറുസിനിമകള്‍ ചെയ്‌തെങ്കിലും എന്നെ ഇതുവരെ ആരും സംവിധായകനായി അംഗീകരിച്ചിട്ടില്ല, തുറന്നുപറഞ്ഞ് നാദിര്‍ഷാ

58

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്‍, സംവിധായകന്‍, സംഗിത സംവിധായകന്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.

Advertisements

ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ നാദിര്‍ഷയെ കാലം ഒരു സംവിധായകന്‍ ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ വും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Also Read:ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി താരം

ഇപ്പോഴിതാ തന്നെ ആരും സംവിധായകനായി ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് നാദിര്‍ഷാ. താന്‍ ഇതുവരെ ആറോളം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും മിമിക്രി എന്നതിനപ്പുറത്തേക്ക് തന്നെ ആരും അംഗീകരിക്കില്ലെന്നും നാദിര്‍ഷാ പറയുന്നു.

ആദ്യമൊക്കെ താന്‍ സിനിമ കാണുമ്പോള്‍ ടെക്‌നിക്കല്‍ സൈഡൊന്നും നോക്കാറില്ലായിരുന്നു. കപ്പലണ്ടി കൊറിച്ച് വെറുതേ കണ്ടുകൊണ്ടിരിക്കുമെന്നും സിനിമ ആസ്വദിച്ച് ഗംഭീരമാണെന്നൊക്കെ തോന്നുമ്പോഴാണ് ടെക്‌നിക്കല്‍ സൈഡ് കൂടെ മനസ്സിലാക്കാന്‍ പറ്റുന്ന തരത്തില്‍ ഒരിക്കല്‍ കൂടെ കാണുന്നതെന്നും നാദിര്‍ഷാ പറയുന്നു.

Also Read:ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി താരം

തനിക്ക് ഇപ്പോഴും സിനിമയുടെ പല കാര്യങ്ങളൊന്നും അറിയില്ല. ഫൈറ്റ് സീനൊക്കെ എങ്ങനെയാണ് ചെയ്തതെന്ന് താന്‍ ആ ഡയരക്ടറെ വിളിച്ച് ചോദിക്കുമെന്നും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാനും ഇഷ്ടമാണെന്നും നാദിര്‍ഷാ പറയുന്നു.

Advertisement