ലക്ഷ്മിയുമായി പിരിഞ്ഞു; അമലയുടെ നിഷ്‌കളങ്കതയോട് തോന്നിയ ഇഷ്ടം വിവാഹത്തിലേക്ക്; അമേരിക്കയിൽ വെച്ച് നാഗാർജ്ജുന നടത്തിയ പ്രൊപ്പോസൽ കഥ ഇങ്ങനെ

5490

മലയാള സിനിമാ ആരാധകർക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമല അക്കിനേനി എന്ന അമല മുഖർജി. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ പൊട്ടിത്തെറിച്ച മോഡേൺ പെൺകുട്ടിയായും ഉള്ളടക്കത്തിലെ മാനസിക നില തെറ്റിയ പെൺകുട്ടിയായും അമല ആരാധകരുടെ മനസിൽ ചേക്കേറി.

ഈ കാലത്ത് തന്നെ തെലുങ്കിലും തമിഴുലുമെല്ലാം അമല സൂപ്പർതാര ചിത്രങ്ങളിൽ സജീവമായിരുന്നു. പിന്നീട് തെല്ങുക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയെ വിവാഹം ചെയ്താണ് താരം സിനിമ വിട്ടത്.

Advertisements

പശ്ചിമബംഗാൾ സ്വദേശിനിയാണ് യഥാർഥത്തിൽ അമല. തമിഴ് ചിത്രമായ മൈഥിലി എന്നൈ കാതലിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തെലുഗു, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച അമല രജനികാന്ത്, ചിരഞ്ജീവി, മമ്മൂട്ടി, വെങ്കടേഷ് തുടങ്ങിയ പ്രധാന താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയിട്ടുണ്ട്.

ALSO READ- വീട് വിട്ടിറങ്ങി അന്ന് വിക്രം വന്നത് എന്റെ അടുത്തേക്കാണ്; അദ്ദേഹം സിനിമയിൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; അച്ഛനുമായി അദ്ദേഹത്തിന് സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിരുന്നു; റഹ്‌മാൻ

അമലയുടെ പ്രണയകഥയും സിനിമാക്കഥ പോലെ രസകരമാണ്. അമല 1992 ലാണ് തെലുഗു സൂപ്പർ താരം നാഗാർജ്ജുനയെ വിവാഹം ചെയ്തത്. വിവാഹമോചിതനായിരുന്ന നാഗാർജ്ജുന സിനിമയോടുള്ള അമലയുടെ അർപ്പണമനോഭാവവും, സമയനിഷ്ഠയുമൊക്കെ കണ്ടാണ് അമലയെ പ്രണയിച്ചത്.

സിനിമാ സെറ്റിൽ വെച്ച് അമലയ്ക്ക് സൗകര്യമൊരുക്കുന്നതിനായി നാഗാർജ്ജുന ശബ്ദമുയർത്തിയിരുന്നു. ഇതോടെ ഇരുവരും സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമാവുകയായിരുന്നു. നാഗാർജ്ജുന 1984 ലാണ് ലക്ഷ്മിയെ വിവാഹം ചെയ്തത്. ഇരുവരുടെയും അച്ഛൻമാർ മുൻകൈ എടുത്തു നടത്തിയ വിവാഹമായിരുന്നു അത്.

ALSO READ- ഷൂട്ടിങിനിടെ ക്യാരക്ടർ ലുക്കിലാണ് വിനായകനെ ആദ്യമായി കണ്ടത്; ഇത് ടെറഫിക് ആകുമെന്ന് അപ്പോൾ തന്നെ തോന്നി; ജയിലർ അനുഭവങ്ങൾ പറഞ്ഞ് മിർണ മേനോൻ

എന്നാൽ ഇതിനോട് പൊരുത്തപ്പെടാൻ ഇരുവർക്കുമായിരുന്നില്ല. 1986 ൽ നാഗചൈതന്യ എന്ന മകൻ ദമ്പതികൾക്ക് ജനിച്ചു. എന്നിട്ടും പൊരുത്തപ്പെട്ടുപോകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ദമ്പതികൾ 1990 ൽ വേർപിരിയാൻ തീരുമാനിച്ചു. നാഗാർജ്ജുന സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഇതേകാലത്താണ് അമല തെലുങ്ക് ചിത്രങ്ങളിലെത്തിയത്. 1987 ൽ തെലുഗിൽ അരങ്ങേറ്റം കുറിച്ച അമലയുടെ ആദ്യത്തെ രണ്ടു ചിത്രങ്ങളും നാഗാർജ്ജുനയോടൊപ്പം ആയിരുന്നു.

ഒരിക്കൽ ഇരുവരും ഒരുമിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ ആവശ്യപ്പെട്ട വസ്ത്രം ധരിക്കാൻ സാധിക്കില്ലെന്ന്് പറഞ്ഞ് അമല കരഞ്ഞിരുന്നു, അന്ന് നാഗാർജ്ജുന സംവിധായകനുമായി സംസാരിച്ച് അമലയ്ക്ക് അനുകൂലമായി തീരുമാനമുണ്ടാക്കി.

ഈ സമയത്ത് നടിയുടെ നിഷ്‌കളങ്കത കണ്ടു മനസ്സലിഞ്ഞ നാഗാർജ്ജുനയ്ക്ക് ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു. വിവാഹമോചനത്തിന് ശേഷം അമലയുമായി പ്രണയത്തിലായ നാഗാർജ്ജുന അമലയെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി ഒരു ഇന്റർനാഷനൽ ലെവൽ പ്രേമാഭ്യർത്ഥനയാണ് പ്ലാൻ ചെയ്തത്.

അമലയോടൊപ്പം 1991 ൽ അമേരിക്ക സന്ദർശിച്ച നാഗാർജ്ജുന അവിടെ വെച്ചാണ് പ്രണയാഭ്യർത്ഥന നടത്തിയത്. അതേസമയം, വിവാഹശേഷം അഭിനയിക്കില്ല എന്ന് പറഞ്ഞ അമലയോട് നിനക്കിഷ്ടമുള്ളത് പോലെ ചെയ്യാം എന്നാണ് അറിയിച്ചത്.

ഇതോടെ നാട്ടിലെത്തി വിവാഹിതരാവുകയായിരുന്നു താരങ്ങൾ. ലക്ഷ്മിയുടെയും നാഗാർജ്ജുനയുടെയും മകൻ നാഗചൈതന്യയെയും അമലയെ സന്തോഷത്തോടെ സ്വീകരിച്ചു. നാഗാർജ്ജുന-അമല ദമ്പതികൾക്ക് പിന്നീട് അഖിൽ എന്ന മകനും ിറന്നു. അഖിൽ അക്കിനേനിയും ഇന്ന് സിനിമയിൽ സജീവമാണ്.

അമലയാകട്ടെ 2017 ൽ റിലീസ് ചെയ്ത കെയർ ഓഫ് സൈറ ബാനു എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

അന്ന് സൗന്ദര്യയോട് അങ്ങനെ ചെയ്തതിൽ ഏറെ വിഷമം തോന്നി

Advertisement