നടന്‍ മാത്രമല്ല, അടിപൊളി ഗായകനും, പാട്ടുപാടി കഴിവ് തെളിയിച്ച് നലീഫ് ജിയ, വൈറലായി വീഡിയോ

269

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സീരിയല്‍ ആണ് മൗനരാഗം. മിനിസ്‌ക്രീന്‍ പ്രേക്ഷകരായ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഈ പരമ്പര ഇപ്പോള്‍ 530 എപ്പിസോഡുകള്‍ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.

Advertisements

ഊമയായ പെണ്‍കുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയല്‍ പറയുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരണ്‍ എന്ന ചെറുപ്പക്കാരന്‍ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങള്‍ വന്ന് തുടങ്ങിയത്.

Also Read: വെള്ളമടിച്ചെത്തി അവര്‍ എന്നെ ഒത്തരി തല്ലി, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സെല്‍ഫി അക്രമക്കേസില്‍ സപ്‌ന ഗില്‍ പറയുന്നു

കല്യാണി കിരണ്‍ ജോഡിക്ക് സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. കിരണ്‍ എന്ന നായക കഥാപാത്രത്തെയാണ് സീരിയലില്‍ നലീഫ് ജിയ അവതരിപ്പിക്കുന്നത്. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇന്ന് കാണുന്ന തരത്തില്‍ ആരാധകരെ സമ്പാദിച്ചത്.

തമിഴ്നാട് സ്വദേശിയായ നലീഫ് ജിയ എഞ്ചിനീയറിങ് ബിരുദധാരിയാണ്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ഇന്ന് നലീഫ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. നലീഫിന്റെ റീല്‍സ് വീഡിയോകളും ഹിറ്റാണ്.

Also Read: വെള്ളമടിച്ചെത്തി അവര്‍ എന്നെ ഒത്തരി തല്ലി, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സെല്‍ഫി അക്രമക്കേസില്‍ സപ്‌ന ഗില്‍ പറയുന്നു

ഇപ്പോഴിതാ നലീഫിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഏറെ ശ്രദ്ധനേടുന്നത്. താനൊരു നല്ല ഗായകന്‍ കൂടിയാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ നലീഫ്. വാ വാത്തി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു നലീഫ് പാടിയത്. പാട്ട് നന്നായിട്ടുണ്ടെന്ന് അഭിനന്ദിച്ച് താരങ്ങള്‍ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്.

Advertisement