ആദ്യ രാത്രിക്കായി മുറിയിലേക്ക് കയറാന്‍ പറഞ്ഞതോടെ ഞാന്‍ കരച്ചിലായി; അമ്മ അടിച്ചാണ് സമ്മതിപ്പിച്ചത്; ചേട്ടന്‍ അരികില്‍ വന്ന് ആശ്വസിപ്പിച്ചു; വെളിപ്പെടുത്തി നളിനി

1100

മലയാള സിനിമയില്‍ ഒരു കാലത്ത് സൗന്ദര്യത്തിന്റെ പര്യായമായിരുന്നു നടി നളിനി. സുന്ദരിയായ താരത്തിന് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു. മലയാളത്തില്‍ കൂടാതെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നളിനി അഭിനയിച്ചിരുന്നു.

ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങി നിരവധി ചിത്രങ്ങളിലാണ് നളിനി തന്റെ മികവ് പ്രകടിപ്പിച്ചത്. ഈ സിനിമകള്‍ക്ക് പിന്നാലെ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാനും നളിനിക്ക് സാധിച്ചിരുന്നു. ബാലതാരമായിട്ടാണ് നളിനി സിനിമയില്‍ എത്തിയത്. പത്ത് വയസ്സുള്ളപ്പോള്‍ എബി രാജിന്റെ അഗ്നിശരം എന്ന സിനിമയില്‍ ജയന്റെ സഹോദരിയായി അഭിനയിച്ചാണ് താരം സിനിമാലോകത്തെത്തിയത്.

Advertisements

പിന്നീട് 1987ല്‍ വിവാഹത്തോടെയാണ് നളിനി അഭിനയ ജിവിതത്തില്‍ നിന്ന് ഇടവേള എടുത്തത്. നടന്‍ രാമരാജനായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ 2000 ത്തില്‍ വേര്‍പിരിഞ്ഞു. അരുണ, അരുണ്‍ എന്നിവരാണ് മക്കള്‍.

ALSO READ- ഇഴുകി ചേര്‍ന്ന്, കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായി പ്രിയ വാര്യരും സര്‍ജാനോ ഖാലിദും; സ്വയം മറന്നുള്ള അഭിനയം കണ്ട് രോമാഞ്ചം വന്നെന്ന് ആരാധകര്‍; ഡിലീറ്റഡ് വീഡിയോ

ഇപ്പോഴിതാ സിനിമാ രംഗത്തുള്ള തന്റെ സൗഹൃദങ്ങളെ കുറിച്ചും അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും പറയുകയാണ് നളിനി. തന്നോട് സിനിമകളിലേക്ക് എത്തുമ്പോള്‍ അഭിനയിക്കണ്ട ജീവിച്ചാല്‍ മതി എന്ന് ഐവി ശശി സാര്‍ പറഞ്ഞു തരുമായിരുന്നു എന്നാണ് നളിനി പറയുന്നത്. ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് ചിത്രത്തില്‍ ജോര്‍ജ് സാര്‍ ആയിരുന്നു ഗുരു. അദ്ദേഹമാണ് എങ്ങനെ അഭിയിക്കണം എന്ന് കൃത്യമായി പറഞ്ഞു തന്നിരുന്നത്.

ആ സിനിമയില്‍ വെള്ളം അടിച്ചിട്ട് പറയണ്ട ഒരു സീന്‍ ഉണ്ട് അതില്‍ ബോഡി ലാംഗ്വേജ് എങ്ങനെ ആയിരിക്കണം എന്നുപോലും അദ്ദേഹം പറഞ്ഞു തന്നിരുന്നു എന്നും നളിനി പറയുന്നു. ആ സിനിമയില്‍ ജോര്‍ജ് സാര്‍ എന്നെ ബ്ലെസ് ചെയ്തുവെന്നും ഇന്നസെന്റ് സാര്‍ ആയിരുന്നു അതിന്റെ നിര്‍മ്മാണമെന്നും നളിനി ഓര്‍ക്കുന്നു.

ALSO READ- ഞാൻ അഭിനയിക്കണേൽ എന്റെ സൗകര്യം നോക്കേണ്ടി വരും, ഇഷ്ടമുണ്ടേൽ വിളിച്ചാൽ മതി: സൂപ്പർ നടനേയും സംവിധായകനേയും നിർമ്മാതാവിനേയും ഞെട്ടിച്ച് സായ് പല്ലവി

അതേസമയം, സിനിമയിലുണ്ടായിരുന്ന സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്നും സീമ ചേച്ചി എന്റെ ചേച്ചിയാണെന്നും നടി സീമയെ കുറിച്ച് നളിനി പറയുന്നു. സീമ ചേച്ചി ഗ്രെയ്റ്റ് സോള്‍ ആണ്. ഒരു സങ്കടം വരുമ്പോള്‍ ചേച്ചി അവിടെ വന്നിരിക്കുന്നതാണ ്പതിവ്. കൂടാതെ, ഞങ്ങള്‍ ഒരുമിച്ചു യാത്രകള്‍ പോകാറുണ്ട്. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചി എനിക്ക് വേണ്ടി പാചകം ചെയ്തു തരാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

കൂടാതെ താന്‍ നായികയായി അഭിനയിച്ചത് കൂടുതലും ശങ്കറിന്റെ കൂടെയാണ് എന്നും താരം പറയുന്നു. ഒരിക്കല്‍ ശങ്കറിന്റെ കഒരു സിനിമയില്‍ താരത്തിന് ഒപ്പമുള്ള ഫസ്റ്റ് നൈറ്റ് സീന്‍ എടുക്കേണ്ടിയിരുന്നു.

തന്നോട് സീന്‍ എടുക്കാനായി മുറിയിലേക്ക് കയറാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. എല്ലാവരും ഉണ്ട് അയ്യോ ഫസ്റ്റ് നൈറ്റ് സീന്‍ എന്ന് പറഞ്ഞു കരയാന്‍ തുടങ്ങിയതോടെ അമ്മ അടിക്കുകയായിരുന്നു. അപ്പോള്‍ ശങ്കര്‍ ചേട്ടന്‍ അടുത്തുവന്നിട്ട് ”ഞാന്‍ അല്ലേടീ, പിന്നെ നിനക്ക് എന്താ വിഷയം”, എന്ന് ചോദിച്ചു. അത് വലിയ ആശ്വാസം ആയെന്നും താരം പറയുന്നു.

കൂടാതെ തന്റെ ഇന്ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്ത് വനിതാ കൃഷ്ണചന്ദ്രന്‍ ആണെന്നും പൊടി മോള്‍ എന്ന ഉര്‍വ്വശി അനുജത്തിയെപോലെ ആണെന്നും നളിനി പറയുന്നു.

Advertisement