നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. അധികവും തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നയന്‍താര എത്താര്‍. ഈയടുത്ത് നയന്‍താര വിഘ്നേഷനെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഇതോടെ ഇവരുടെ വിവാഹമോചന വാര്‍ത്തകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ എത്തി.
എന്നാല്‍ തൊട്ടുപിന്നാലെ വിക്കി നയന്‍താരയുടെ ബിസിനസിനെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചു. അതിനുശേഷം നയന്‍താര വീണ്ടും ഫോളോ ചെയ്തു. ഇതോടെ ഗോസിപ്പ് അവസാനിച്ചു. പിന്നാലെ ഇവരുടെ ഒരു റൊമാന്റിക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അതിന് ശേഷം ഇതാ വീണ്ടും റൊമാന്റിക് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. കുടുംബത്തോടൊപ്പം ഒരു ലക്ഷ്വറി യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് നടി ഏറ്റവും ഒടുവില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. വിക്കിയെ ടാഗ് ചെയ്തുകൊണ്ട്, ‘നാളുകള്‍ക്ക് ശേഷം എന്റെ ബോയ്സിനൊപ്പം ഒരു യാത്ര’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ വളരെ സന്തോഷവതിയായി ചിരിച്ചു നില്ക്കുന്ന നയന്‍താരയെ കാണാം. മക്കളെ ഒരാളെ നയന്‍താര മാറോട് ചേര്‍ത്തു പിടിച്ചിരിക്കുന്നു, ഒരാള്‍ വിക്കിയുടെ കൈയ്യിലാണ്.