നയന്‍താര കാമുകന്‍ വിഘ്‌നേശിന് പണികൊടുത്തു!

24

തമിഴകത്തെ പുതിയ താരജോഡികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. സെപ്റ്റംബര്‍ 18 ന് വിഘ്നേശിന്റെ പിറന്നാളായിരുന്നു.

Advertisements

പിറന്നാളിന്റെ ഭാഗമായി ഇരുവരും അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കോളിവുഡിലെ പരസ്യമായ രഹസ്യമാണ് വിഘ്നേശ് നയന്‍താര പ്രണയം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇവരും പലപ്പോഴും ഒന്നിച്ചുള്ള നിമിഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇരുവരുടെയും പ്രണയം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ആരാധകര്‍ കാത്തിരിക്കുകയാണ് ഇരുവരുടെയും വിവാഹം.

എന്നാല്‍ വിഘ്നേശ് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
നയന്‍താരയ്ക്കൊപ്പം എയര്‍ ഹോക്കി കളിക്കുന്ന വീഡിയോയാണ് വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മത്സരത്തില്‍ നയന്‍‌താര ജയിക്കുന്നത് നമുക്ക് കാണാം. സന്തോഷത്തില്‍ ജയിക്കുന്ന നയന്‍‌താര ഡാന്‍സ് കളിക്കുന്നതും കാണാം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement