പ്രേക്ഷകരുടെ കാത്തിരിപ്പ് മുഷിപ്പിച്ചില്ല; തുറമുഖത്തിന് ഗംഭീര റിവ്യൂ! രാജീവ് രവിയും നിവിൻ പോളിയും പ്രതീക്ഷ തെറ്റിച്ചില്ലെന്ന് ആരാധകർ

177

ഒടുവിൽ ഏറെ തീയതി മാറ്റങ്ങൾക്ക് ശേഷം നിവിൻപോളി-രാജീവ് രവി ക്ലാസിക് ചിത്രം തുറമുഖം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

Advertisements

ചിത്രത്തിന് നാനാഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാത്തിരുന്നത് വെറുതെയായില്ലെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ ആദ്യ കമന്റ്.

രാജീവ് രവി ാെരുക്കിയ ഉഈ ചിത്രം നിവിൻ പോളിയുടെയും അർജുൻ അസോകന്റെയും കരിയറിലെ തന്നെ നാഴികക്കല്ലാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. വൻ താരനിര അണിനിരന്നരിക്കുന്ന ചിത്രത്തിലെ ഓരോ താരങ്ങളുടെയും പ്രകടനം ഒന്നിനൊന്നു മെച്ചമാണ് എന്നാണ് അഭിപ്രായം.

ALSO READ- നടൻ നരേഷ് അറുപതാം വയസിൽ പവിത്രയ്ക്ക് താലി ചാർത്തി; വരന് നാലാം വിവാഹം; വധുവിന് ഇത് മൂന്നാം വിവാഹം; ഡൈവോഴ്‌സ് നൽകില്ലെനന്ന് നരേഷിന്റെ മൂന്നാം ഭാര്യ

കുറച്ച് നേരമേ ഉള്ളൂവെങ്കിലും ജോജു ജോർജ് അടക്കമുള്ളവര് പൊ ളിച്ചടുക്കിയെന്നാണ് സോഷ്യൽമീഡിയ റിവ്യൂകളിൽ പറയുന്നത്. ഈ സിനിമയുടെ കഥാ പശ്ചാത്തലം മട്ടാഞ്ചേരി കലാപമാണ്. മൂന്ന് മണിക്കൂർ ഒട്ടും വിരസതയായില്ലെന്നും ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് കൈയ്യടി നൽകേണ്ടതുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നു.

തിരക്കഥയും ചിത്ത്രിന്റെ നട്ടെല്ലായെന്നാണ് പ്രേക്ഷകർ പറയുന്നത്. ഏറെ പ്രതി സന്ധികൾക്ക് ശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി സിനിമാസിന്റെയും ബാനറുകളിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമാതാവാണ്. ഗോപൻ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്കുമാർ.

ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Advertisement