‘കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക’, അല്ലെങ്കില്‍ മലയാള സിനിമയോട് ചെയ്യുന്നത് അനീതിയാവും; ലിയോ കണ്ടതിന് പിന്നാലെ പ്രതികരിച്ച് ഒമര്‍ ലുലു

3589

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് തിയേറ്ററില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടിയടക്കമുള്ള താരങ്ങളും റോണി ഡേവിഡ് രാജുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Advertisements

കഴിഞ്ഞ വാരമായിരുന്നു ദൃശ്യം എന്ന ഹിറ്റ് ചിത്രത്തെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ് എക്കാലത്തേയും വലിയ 10 വലിയ പണം വാരി സിനിമകളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചത്. ഇതിന് ശേഷവും മുമ്പത്തേക്കാള്‍ കൂടുതല്‍ കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസായതോടെ വലിയ മാറ്റമാണ് സംഭവിച്ചത്.

ALSO READ- ‘ഒരു വര്‍ഷത്തോളം വീട്ടില്‍, തേടി വന്ന റോളിന് വേണ്ടി മെലിയാന്‍ പറഞ്ഞു, കഷ്ടപ്പെട്ട് മെലിഞ്ഞപ്പോള്‍ സിനിമ തുടങ്ങുന്നതിന് മൂന്നുദിവസം മുന്‍പ് ഒഴിവാക്കി’: വിന്‍സി അലോഷ്യസ്

കണ്ണൂര്‍ സ്‌ക്വാഡിന് സ്‌ക്രീന്‍ കുറഞ്ഞിരിക്കുകയാണ്. ലിയോയ്ക്ക് കേരളത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്‌ക്രീന്‍ കൌണ്ട് ആണ് ലഭിച്ചത്. 655 സ്‌ക്രീനുകളിലാണ് റിലീസായത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ലിയോയുടെ നേട്ടം.

അതേസമയം, നേരത്തെ തന്നെ ലിയോ എത്തുമ്പോള്‍ നിലവില്‍ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ യാത്രയെ തടസപെടുത്തുമോ എന്നത് സിനിമാപ്രേമികളും ചര്‍ച്ച ചെയ്തിരുന്നു.

ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഒമറിന്റെ പോസ്റ്റ്. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കണമെന്ന് ഒമര്‍ അഭിപ്രായപ്പെട്ടു. വിജയ് ചിത്രം ലിയോ കണ്ടതിന് ശേഷമാണ് ഒമര്‍ കുറിപ്പുമായി എത്തിയത്.

ALSO READ-കുട്ടിയായി അഭിനയിച്ചത് മോഹന്‍ലാലിന് ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല; മമ്മൂട്ടിയുടെ സിനിമയിലേക്കും വിളിച്ചിരുന്നു; തിരിച്ചവരവ് ഒരു വര്‍ഷം മുന്‍പേ ആഗ്രഹിച്ചത്: നടി സംഗീത

‘ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ച
ബിള്‍ സിനിമ. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും’,- എന്നാണ് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്.

നേരത്തെ, ലിയോ കണ്ണൂര്‍ സ്‌ക്വാഡിന് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് തിയറ്റര്‍ ഉടമകള്‍ പ്രതികരിച്ചിരുന്നെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയും.

എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകള്‍ മതിയാവുമെന്നാണ് തിയറ്റര്‍ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

ഈ വാരം ലിയോ റിലീസ് ആയാലും കാണാന്‍ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല. അതിന്റെ ആനുകൂല്യം മമ്മൂട്ടിപ്പടത്തിന് കിട്ടുമെന്നും മള്‍ട്ടിപ്ലെക്‌സിലടക്കം ഒരു ഷോ മതി കണ്ണൂര്‍ സ്‌ക്വാഡിനെന്നും അതിനുള്ള ആളുകളേ ഉണ്ടാകൂ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

Advertisement