എപ്പോഴാണ് സിനിമയിലേക്ക്; വയലറ്റ് സാരിയില്‍ അമൃത നായര്‍

26

കുടുംബവിളക്ക് എന്ന സീരിയലാണ് നടി അമൃത നായരെ പ്രശസ്തിയാക്കിയത്. ഇതില്‍ ശീതള്‍ എന്ന താരത്തിന്റെ കഥാപാത്രം നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെയാണ് അമൃത ഇതില്‍ നിന്ന് പിന്മാറിയത്.

Advertisements

പിന്നീട് മറ്റു പരിപാടികളിലും ഈ താരത്തിന് അവസരം ലഭിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന അമൃത തന്റെ പുതിയ സീരിയല്‍ വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്.

ഇന്‍സ്റ്റാഗ്രാമിലൂടെ ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചു താരം എത്താറുണ്ട്. ഇപ്പോഴിതാ വയലറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് അമൃത എത്തിയത്.

താരത്തിന്റെ ലുക്കിനെ കുറിച്ചുള്ള നിരവധി കമന്റ് ആണ് ഇതിന് താഴെ വരുന്നത്. നടിയുടെ മാറ്റം പ്രേക്ഷകര്‍ ശ്രദ്ധിച്ചു. ഇതില്‍ പ്രധാനമായും നടിയുടെ ലുക്കിനെ കുറിച്ച് പറയുന്നുണ്ട്. എന്തായാലും ഇപ്പോഴും ശീതള്‍ എന്നാണ് അമൃതയെ പ്രേക്ഷകര്‍ വിളിക്കുന്നത്.

 

 

Advertisement