നിശ്ചയത്തിന് മുന്‍പ് പറയാമായിരുന്നു; രണ്ട് കുടുംബങ്ങളെ അപമാനിച്ചിട്ട് പോകേണ്ടിയിരുന്നില്ല, പൊന്നു ഒളിച്ചോടിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനും അമ്മയും

438

സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ നിരവധി കുടുംബങ്ങളുണ്ട്. ആ കൂട്ടത്തിലെ പ്രിയങ്കരരായ ഒരു കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. അമ്മയും അച്ഛനും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് രസം പകര്‍ന്നിരുന്നു.

ഇതിനിടയ്ക്ക് പൊന്നു എന്ന് വിളിക്കുന്ന ഇവരുടെ മൂത്തമകള്‍ അഞ്ജനയുടെ വിവാഹം ഉടനെയുണ്ടെന്ന വിശേഷവും കുടുംബം പങ്കുവെച്ചിരുന്നു. വിവാഹനിശ്ചയംകഴിഞ്ഞതോടെ പൊന്നുവിന്റെ കല്യാണത്തിന് വേണ്ടി സബ്സ്‌ക്രൈബേഴ്സും കാത്തിരിയ്ക്കുകയായിരുന്നു. ഇപ്പോള്‍ തന്നിഷ്ടത്തിന് പൊന്നു വിവഹം ചെയ്‌തെന്നുംതങ്ങളെ ചതിച്ചെന്നും പറഞ്ഞ് വീഡിയോയുമായി വന്നിരിക്കുകയാണ് ഈ കുടുംബം.

Advertisements

ഞങ്ങളുടെ പൊന്നു അവള്‍ ഞങ്ങളെ ചതിച്ചു, പൊന്നുവിന്റെ വിവാഹം കഴിഞ്ഞു. അവള്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരാളുമായുള്ള വിവാഹമാണ് ഇന്നലെ കഴിഞ്ഞതെന്ന് കുടുംബം പറയുന്നു. ഇനി ഞങ്ങള്‍ക്ക് അങ്ങനെ ഒരു മകളില്ല, ഞങ്ങളെ സംബന്ധിച്ച് ഇന്നലെ ഞങ്ങളുടെ പൊന്നു മരിച്ചു. ഇനി മൂന്ന് മക്കളേയുള്ളൂ. പൊന്നുവിനെ അംഗീകരിക്കില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനും അമ്മയും പറയുന്നു.

ALSO READ- ഭര്‍ത്താവുമായി ബന്ധമുള്ള ആ നടി അന്‍ഷിത; വിദ്യയാണ് ആക്ര മി ച്ചത്, അന്‍ഷിത ഡിഗ്നിറ്റി കീപ്പ് ചെയ്‌തെന്ന് അര്‍ണവ്;അന്‍ഷിതയുമായി അര്‍ണവ് പ്രണയത്തിലെന്ന് വിദ്യ

ഈ ഇരുപത് വയസുവരെശരീരത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്ന പൊന്നു. ഇപ്പോള്‍ കാന്‍സര്‍ വന്ന ഭാഗം മുറിച്ച് മാറ്റുന്നത് പോലെ അവളെ ഞാന്‍ മുറിച്ച് മാറ്റി. മുഷിഞ്ഞ അവളുടെ വസ്ത്രം മാറ്റുന്നത് പോലെ ഞങ്ങളെ വേണ്ട എന്ന് പറഞ്ഞ് അവള്‍ പോയി. ഈ ജന്മത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത ആളോടൊപ്പമാണ് അവള്‍ ഒളിച്ചോടി പോയതെന്നാണ് ഇവര്‍ പറയുന്നത്.

മുന്‍പ് അവള്‍ അവനെ കുറിച്ച് പറഞ്ഞത് അവന് ക്യാന്‍സറാണ് അച്ഛനും അമ്മയും ഒന്നും നോക്കില്ല എന്നൊക്കെയാണ്. അതൊരു സിംപതിയായിട്ടാണ് പറഞ്ഞത്. സത്യമോ കള്ളമോ അത് ഞാന്‍ വിശ്വസിച്ചു. മകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് വളര്‍ത്തിയത്.

ALSO READ- എത്തിയത് ധ്വനിയുടെ ഫോട്ടോഷൂട്ടിന്, എന്നാല്‍ എടുത്തുപൊക്കിയത് മൃദുലയെ; യുവയ്ക്ക് കിട്ടിയ പണി കണ്ടോ?

അടച്ചിട്ട് വളര്‍ത്തിയാല്‍ പറയും, വെറുതേയല്ല വേലി ചാടിയതെന്ന്. സ്വാതന്ത്ര്യം നല്‍കി വളര്‍ത്തിയാല്‍ പറയും അഴിച്ച് വിട്ടിരിക്കുകയല്ലേയെന്നും എങ്ങനെയാ പിന്നെ ഒളിച്ചോടാതെ ഇരിക്കുന്നത് എന്ന്. എനിക്ക് അറിയില്ല മക്കളെ എങ്ങിനെ വളര്‍ത്തണം എന്നും ഇവര്‍ പറയുന്നു.

പൈസക്ക് വേണ്ടിയാണ ്ഈ വീഡിയോ ചെയയ്ുന്നതെന്ന് പലരും പറഞ്ഞേക്കാം. പക്ഷം, വിവരം അന്വേഷിച്ച് ഒരുപാട് പേര് വിളിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മറുപടിയായി ഈ വീഡിയോ ചെയ്യുന്നതെന്നും കുടുംബം പറയുന്നുയ

ഇനി ഞങ്ങളെ പോലെ ഒരു അച്ഛനും അമ്മയ്ക്കും വേദനിപ്പിക്കരുത് എന്ന് ഇപ്പോഴത്തെ മക്കളോട് പറയാനും കൂടിയാണ് ഈ വീഡിയോ എന്നുമാണ് ഉപ്പും മുളകും അച്ഛനും അമ്മയും പറയുന്നു.

പൊന്നു പ്രണയിക്കുന്നതിനോ ഇഷ്ടപ്പെടുന്നവര്‍ക്കൊപ്പം ജീവിയ്ക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല, ജാതിയോ മതമോ ഒന്നും കുഴപ്പമില്ല, പക്ഷെ, നല്ല ആളായിരിക്കണം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

ഇക്കാര്യം പൊന്നുവിന് വിവാഹ നിശ്ചയത്തിന് മുന്‍പ് പറയാമായിരുന്നു. രണ്ട് കുടുംബത്തെയും നാണം കെടുത്തിയിട്ട് സങ്കടത്തിലാക്കിയിട്ട് പോകേണ്ടിയിരുന്നില്ല. ഇനി എനിക്ക് മൂന്ന് മക്കളേ ഉള്ളൂവെന്നും അച്ഛനും അമ്മയും പറഞ്ഞു.

Advertisement