പിതാവ് മഹേഷ് ഭട്ടിനൊപ്പം ‘ലി പ് ലോക്ക്’; വി വാ ദക്കൊടുങ്കാറ്റായ ആ ചിത്രത്തെ കുറിച്ച് ഒടുവിൽ തുറന്ന് പറഞ്ഞ് പൂജ ഭട്ട്

568

ബോളിവുഡിലെ ഒരുകാലത്തെ ആരാധകരേറെയുള്ള അതിസുന്ദരിയായ താരമായിരുന്നു പൂജാ ഭട്ട്. താര്തതിന് കേരളത്തിൽ പോലും ആരാധകരുണ്ടായിരുന്നു. സിനിമയിലെ അഭിനയത്തിനും സൗന്ദര്യത്തിനും പുറമെ പൂജയെ വാർത്തകളഇൽ നിറച്ചത് പിതാവ് മഹേഷ് ഭട്ടുമായുള്ള ഒരു ചിത്രത്തിന്റെ പേരിലാണ്.

സംവിധായകനും നിർമാതാവുമായ പിതാവ് മഹേഷ് ഭട്ടും മകൾ പൂജാ ഭട്ടും പരസ്പരം ചുണ്ടിൽ ചുംബിക്കുന്ന ആ ചിത്രം അക്കാലത്ത് വലിയ വിവാദമായിരുന്നു. ഇരുവരും ‘ലിപ് ലോക്ക്’ ചെയ്യുന്ന നിലയിലുള്ള ചിത്രം സ്റ്റാർ ഡസ്റ്റ് എന്ന മാസികയുടെ കവർ പേജിൽ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

Advertisements

മഹേഷ് ഭട്ടിന്റെയും ബ്രിട്ടീഷ് പൗരയായ ലോറൈൻ ബ്രൈറ്റിന്റെയും മകളാണ് പൂജ ഭട്ട്. രാഹുൽ ഭട്ട് പൂജയുടെ സഹോദരനാണ്. ലോറൈൻ ബ്രൈറ്റും മഹേഷ് ഭട്ടും പിന്നീട് വിവാഹമോചിതരാവുകയായിരുന്നു. 1986 ൽ മഹേഷ് ഭട്ട് ബ്രിട്ടീഷ് നടിയായ സോണി രസ്താനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളാണ് നടി ആലിയ ഭട്ട്, ഷഹീൻ ഭട്ട് എന്നിവർ.

ALSO READ- ബിജെപിക്കോ ആർഎസ്എസിനോ ഒരു റോളുമില്ല; ഓൺലൈൻ ആങ്ങളമാർ പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; ലക്ഷ്മിപ്രിയ വിഷയത്തിൽ സന്ദീപ് വാചസ്പതി

അതേസമയം, പൂജയുമായുള്ള വി വാ ദ ചിത്രത്തിന് പുറമെ പൂജ തന്റെ മകൾ അല്ലായിരുന്നുവെങ്കിൽ താൻ വിവാഹം കഴിക്കുമായിരുന്നു എന്ന് മഹേഷ് ഭട്ട് ഒരു അഭിമുഖത്തിൽ പറയുക കൂടി ചെയ്തതോടെ രൂക്ഷമായ വിമർശനങ്ങൾക്ക് വഴി വയ്ക്കുകയായിരുന്നു. ഒരു പിതാവിന് തോന്നുന്ന വികാരമല്ല മഹേഷ് ഭട്ടിന് പൂജയോടുള്ളതെന്നായിരുന്നു പലരും ആക്ഷേപിച്ചത്.

ഒടുവിലിപ്പോഴിതാ കോളിളക്കം സൃഷ്ടിച്ച ആ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പൂജ ഭട്ട്. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് പൂജ. നിർഭാഗ്യവശാൽ ചില കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടും.

ALSO READ- എന്നും ആഗ്രഹിച്ചത് ടീച്ചറാകാൻ, പക്ഷെ കാലം കാത്ത് വെച്ചത് അഭിനയം; എങ്ങനെ സിനിമാ നടിയാകണമെന്ന് അറിയില്ലായിരുന്നു; അനു സിത്താര

ഷാരൂഖ് ഖാൻ ഇതെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കൾക്ക് അവരുടെ മക്കൾ എല്ലായ്പ്പോഴും കുട്ടികളായിരിക്കും. സ്നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോൾ ചുംബനത്തിലൂടെയായിരിക്കും. ആളുകൾ അവർക്ക് തോന്നിയത് പറയും. അതൊന്നും കാര്യമാക്കുന്നില്ല. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തെ ചീത്തയായി ചിത്രീകരിക്കുന്നതെന്നാണ് പൂജ പറഞ്ഞത്.

തന്റെത് ഒരു സിനിമാ കുടുംബം കൂടിയാവുമ്പോൾ അത് മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടും. വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയത്ത് തന്റെ മാതാപിതാക്കൾ അവർ തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. അവർ ഒരിക്കലും പരസ്പരം കള്ളം പറഞ്ഞിട്ടില്ല. തങ്ങളോടും സത്യസന്ധരായിരുന്നെന്നും പൂജ വിശദീകരിക്കുന്നു.

വളരെ ചെറുപ്രായത്തിൽ വിവാഹിതരായതാണ് തന്റെ മാതാപിതാക്കൾ. പിതാവ് സോണിയെ കണ്ടമുട്ടിയപ്പോൾ പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമം, തനിക്ക് സഹോദരൻ, അർധസഹോദരികൾ എന്ന വിവേചനമില്ല. എല്ലാം ഒരേ രക്തമാണ്. അവർ എല്ലായ്പ്പോഴും തന്റെ കുടുംബമാണ്. ഒരു കഷ്ണം പേപ്പറിൽ വരുന്ന ഗോസിപ്പുകൾ കൊണ്ട് ഈ ബന്ധം തക രില്ലെന്നുംന പൂജ വിശദമാക്കി.

Advertisement