തുടർച്ചയായ ഷൂ ട്ടിം ഗ്; ആരോഗ്യം നശിച്ച് പ്രഭാസ് അവശനായി; സിനിമകളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവെച്ചു; ഇനി ചികിത്സയ്ക്കായി വിദേശത്തേക്ക്

207

ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ബാഹുബലി എന്നു തന്നെയാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നതും. അതുവരെ തെലുങ്കിൽ മാത്രം അറിയപ്പെട്ടിരുന്ന നടന്റെ ഗ്രാഫ് പെട്ടെന്ന് തന്നെ ഉയർന്നു. ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നു. എന്നാൽ പിന്നീട് എത്തിയ സാഹോ, രാധേശ്യാം തുടങ്ങിയ ചിത്രങ്ങൾ എന്നാൽ ബ്രഹ്‌മാണ്ഡ വിജയം നേടാനാകാതെ പോയിരുന്നു. ചിത്രത്തിന്റെ പരാജയം താരത്തെ ബാധിക്കുകയും ചെയ്തിരുന്നു.

എന്നാൽ വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രങ്ങളായ പ്രോജക്ട് കെ, സലാർ, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്കിലെ ഏറ്റവും വിലപ്പിടിപ്പുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസിപ്പോൾ. ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Advertisements

അതേസമയം, പ്രഭാസ് അഭിനയിക്കുന്ന ചിത്രങ്ങൾ അടുത്തൊന്നും റിലീസാകില്ലെന്നാണ് വാർത്ത. ഇപ്പോൾ അഭിനയിക്കു്‌ന ഈ ചിത്രങ്ങളുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രഭാസിന് സുഖമില്ലാത്തതിനാലാണ് ഇതിന്റെ എല്ലാം ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചത്.

ALSO READ- എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ എന്ന് പറഞ്ഞ് മമ്മൂക്ക കരഞ്ഞു; കൊച്ചിൻ ഹനീഫിക്കയും മമ്മൂക്കയും സഹോദരന്മാരായി ജനിച്ചില്ല എന്നതാണ് അത്ഭുതം: മുകേഷ്

പ്രഭാസ് ഹൈ ടെംപറേച്ചർ കാരണം അവശതയിലാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. പ്രഭാസിന് കുറച്ച് നാളത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ പ്രഭാസ് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാരിക്കുകയാണ് എന്നും സൂചനയുണ്ട്. എന്നാൽ പ്രഭാസിന്റെ ആരോഗ്യ നില സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണമൊന്നും വന്നിട്ടില്ല.

ALSO READ- കുളിച്ച് ന ഗ്നരായി ഒരിക്കലും പുറത്തുവരരുത്; ഇതെല്ലാം കാണുന്നവർ ഇവിടെയുണ്ട്; വെളിപ്പെടുത്തി നടൻ റോൺസൺ

പ്രഭാസിന്റെ പുതിയ സിനിമകൾ ആരാധകർ കാണണമെങ്കിൽ കുറച്ച് കാലം കാത്തിരിക്കേണ്ടി വരുമെന്ന നിരാശയിലാണ് ആരാധകർ. ഇതിനിടെ താരം പൂർണ്ണ ആരോഗ്യവാനായ ശേഷം ഷൂട്ടിങ്ങിൽ വീണ്ടും ജോയിൻ ചെയ്യാനാണ് പദ്ധതിയിടുന്നത്.

പ്രഭാസിന്റെ ആരോഗ്യം നശിക്കാൻ കാരണം വിശ്രമമില്ലാതെ വിവിധ പ്രൊജക്ടുകളിൽ മാറി മാറി വർക്ക് ചെയ്യുന്നത് കാരണമാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ജൂൺ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷ് റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. ടീസറിന് മോശം പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചത്.

Advertisement