സ്വവര്‍ഗലൈംഗികതയെ അനുകൂലിക്കുന്ന പ്രസ്താവനയുമായി നടന്‍ പൃഥ്വിരാജ്. സ്വവര്‍ഗപ്രണയം രോഗമാണന്ന് പറയുന്നവര്‍ക്കാണ് മാനസികരോഗമെന്നും സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാട് തുറന്നുപറഞ്ഞത്.
പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസ് എന്ന ചിത്രത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് നടന്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
‘എനിക്ക് മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്.
സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം’- പൃഥ്വി പറഞ്ഞു.
ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്ബോള്‍ അവിടുത്തെ ഫിലിംമേക്കേഴ്‌സൊക്കെ ആദ്യം സംസാരിക്കുന്നത് ‘മുംബൈ പോലീസിനെ’ക്കുറിച്ചാണെന്നാണ് പൃഥ്വി പറയുന്നത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ ‘കായംകുളം കൊച്ചുണ്ണി’ എനിക്ക് കാണാന്‍ പറ്റിയിട്ടില്ലെന്നും അതൊഴിച്ച് നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പൊലീസ് എന്നും പൃഥ്വി വ്യക്തമാക്കി.