‘മെസി ലോകകപ്പ് ട്രോഫി കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് അവളെ’; ആലിയെ കുറിച്ച് പൃഥ്വിരാജ്

56

ഒരു കാലത്ത് മലയാള സിനിമയിലെ കരുത്തനായ നടനായിരുന്ന സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ഇന്ന് മികച്ച സംവിധായകനും നിര്‍മ്മാതാവും എല്ലാത്തിലും ഉപരി യൂത്ത് ഐക്കണ്‍ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍താരവുമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പൃഥ്വിരാജ് ശ്രദ്ധ നേടിയത്.

ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് സംവിധായകനായി അരങ്ങേറിയത് പഴക്കം വന്ന സംവിധായകനെ പോലെയായിരുന്നു പൃഥ്വിരാജ് പെരുമാറിയത് എന്നായിരുന്നു ഈ സിനിമയില്‍ അഭിനയിച്ച താരരാജാവ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാവരും ഒരുപോലെ പറഞ്ഞത്.

Advertisements

മാസ്സ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല സിനിമ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു പൃഥ്വിരാജിന് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വിജയമായിരുന്നു ആ ചിത്രം സ്വന്തമാക്കിയത്.

ALSO READ- മകള്‍ പോലും പറഞ്ഞു; തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു; അത് ചെയ്യാന്‍ പാടില്ലായിരുന്നു; കുറ്റബോധം വേ ട്ട യാടിയതിനെ കുറിച്ച് സിദ്ദിഖ്

ലൂസിഫറിന്റെ തകര്‍പ്പന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാലിനെ തന്നെ നായകന്‍ ആക്കി ബ്രോഡാഡി എന്ന സൂപ്പര്‍ഹിറ്റും പൃഥ്വിരാജ് ഒരുക്കി. ഇനി ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒരുക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മകളെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തില്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹം തന്റെ മകളെയാണ് എന്ന് പറയുകയാണ് പൃഥ്വിരാജ്.

ALSO READ- കൊച്ചിനെ തനിച്ചാക്കി അമൃത പോയെന്നെന്നും പറഞ്ഞു പരത്തണ്ട; ഇങ്ങനെ അമൃത ഓടി നടക്കുന്നത് കൊണ്ടാണ് പാപ്പുവിന് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റുന്നത്: അഭിരാമി

താന്‍ മകളെ കെട്ടിപ്പിടിച്ചാണ് താന്‍ കിടന്ന് ഉറങ്ങാറുള്ളതെന്നും ക്ലബ്ബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പ്രതികരിച്ചു. തന്റെ ഏക മകളായ ആലിയെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.

‘ഫുട്‌ബോള്‍ താരം മെസി വേള്‍ഡ് കപ്പ് പിടിച്ചു കിടന്നുറങ്ങുന്നത് കണ്ടില്ലേ, ജീവിതത്തില്‍ അങ്ങനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്, അങ്ങനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് എന്തായിരിക്കും?’ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.

താന്‍ അങ്ങനെ പിടിച്ച് കിടന്നുറങ്ങാറുള്ളത് തന്റെ മോളെയാണ് എന്നാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

ഇതിനു മുന്‍പും താരം തന്റെ കുടുംബത്തെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ അവസരം കിട്ടാറില്ലെന്നും അതില്‍ ആലിക്ക് പരാതിയുണ്ടെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

Advertisement