മലയാളത്തിന്റെ കണ്ണിറുക്കല്‍ താരം പ്രിയാ പ്രകാശ് വാര്യര്‍ നായികയാവുന്ന ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസറും പുറത്തിങ്ങി.
ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന രണ്ടാം ടീസറും സിനിമാ ലോകത്ത് വിവാധമായിക്കഴിഞ്ഞു. ചിത്രത്തില്‍ ശ്രീദേവി പ്രണയിക്കുന്ന ആ മധ്യവയസ്കന് ആരെന്ന ചോദ്യമാന് പ്രധാനമായും ഉയരുന്നത്.
ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ തന്നെ സിനിമയുടെ ആദ്യ ടീസറിനെതിരെ രംഗത്തെത്തിയിരുന്നു.
ബോണി കപൂറിനോട് രൂപ സാദൃശ്യം തോന്നുന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ശ്രിദേവി പ്രണയിക്കുന്നത് എന്നതാണ് വിവാദത്തിന് തിരികൊളുത്തുന്നത്.
നടി ശ്രിദേവിയുടെ മരണവുമായി ബധപ്പെട്ട കഥയാണ് ശ്രീദേവി ബംഗ്ലവ് പറയുന്നത് എന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് സിനിമയുടെ രണ്ടാമത്തെ ടീസര്‍. പ്രശാന്ത് മാമ്പുള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടറായ ശ്രീദേവിയായി പ്രിയാ വാര്യര്‍ എത്തുമ്ബോള്‍ പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്, മുകേഷ് റിഷി എന്നീ പ്രമുഖ ബോളിവുഡ് താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വര്‍ഷം മെയ് മാസത്തോടെ ചിത്രം തീയറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിപ്പപ്പെടുന്നത്.