ദളപതിയായിരുന്നു അവർ ഒന്നിച്ച് ചെയ്ത സിനിമ; അവിടെ വെച്ചാണ് രജനികാന്ത് മമ്മൂട്ടിയുടെ ആ ശീലം നിർത്തി കൊടുത്തത്; പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര

14001

കണ്ടക്ടറായി വന്ന് പിന്നീട് തമിഴിലെ മുടി ചൂടാ മന്നനായി, സൂപ്പർസ്റ്റാറായി മാറിയ താരമാണ് സാക്ഷാൽ രജനികാന്ത്. കുട്ടികൾ മുതൽ പ്രായമായവർ വരെ രജനിയുടെ സ്റ്റെലിന്റെയും, അഭിനയിത്തിന്റേയും ആരാധകരാണ്. രജനി എന്ന് കേട്ടാൽ ജീവൻ കൊടുക്കാനും മടിയില്ലാത്തവരാണ് അദ്ദേഹത്തിന്റെ ആരാധകർ.

മലയാളത്തിന്റെ ബിഗ് എമ്മുകളിൽ ഒരാളായ മോഹൻലാലിനൊടൊപ്പം താരം അഭിനയിച്ച ജയിലറിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. റെക്കോർഡ് കളക്ഷൻ നേടിക്കൊണ്ട് തിയ്യറ്റർ അക്ഷരാർത്ഥത്തിൽ പൂര പറമ്പാക്കിക്കൊണ്ടാണ് സിനിമ തേരോട്ടം നടത്തുന്നത്.

Advertisements

Also Read
സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങൾ മാറി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നെ അതിനുവേണ്ടി ഞാനൊന്നും ചെയ്തില്ല; പക്ഷേ എല്ലാവർക്കും എന്നെ പേടിയായിരുന്നു; ടിജി രവി

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ച ദളപതിയുടെ സെറ്റിൽ സംഭവിച്ച ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ രാജൻ പൂജപ്പുര മാസ്റ്റർ ബീൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംഭവം വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തമിഴിൽ നിരവധി ആരാധകരുള്ള സൂപ്പർതാരമാണ് രജനികാന്ത്. മലയാളത്തിലെ സൂപ്പർതാരം മമ്മൂട്ടിയും സൂപ്പർസ്റ്റാർ രജനികാന്തും ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രമാണ് ദളപതി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ സവിശേഷത ഇരു ഭാഷകളിലെയും സൂപ്പർസ്റ്റാറുകൾ ഒരുമിച്ച് അഭിനയിച്ചത് തന്നെ ആയിരുന്നു. ശോഭനയും ഗീതയുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.

Also Read
അന്ന് ഞാൻ വീണത് അവളുടെ പൊക്കിൾ കണ്ടാണ്; എന്ത് ഭംഗിയാണത് അത് കാണാൻ; ഇതിലും നല്ല പ്രശംസ രൺബീറിൽ നിന്ന് വേറെ കിട്ടില്ലെന്ന് ഇല്യാനയോട് പ്രിയങ്ക

ഈ സിനിമയുടെ സെറ്റിൽ സ്ഥിരമായി മമ്മൂട്ടി താമസിച്ചാണ് വന്നിരുന്നത്. അതിൽ കൂടെയുള്ളവർക്ക് ബുദ്ധിമുട്ടും ഉണ്ടായിരുന്നു. പലരും ആ ശീലം മാറ്റി എടുക്കാൻ ശ്രമിച്ചുവെങ്കിലും രജനികാന്തിന് മാത്രമാണ് അതിന് സാധിച്ചത്. മമ്മൂട്ടിയെ പോലെ തന്നെ മലയാളത്തിലെ മുതിർന്ന താരം മധുവും 11 മണിക്ക് ശേഷമെ സെറ്റിൽ വരാറുള്ളുവെന്നും രാജൻ പറയുന്നുണ്ട്. മധു സാറും അങ്ങനെ തന്നെയാണ്. എന്നെ 11 മണിക്ക് ശേഷമേ ഷൂട്ടിന് വിളിക്കാവൂ എന്ന് ബുക്ക് ചെയ്യുമ്പോൾ തന്നെ പറയുമെന്നും രാജൻ വെളിപ്പെടുത്തി.

Advertisement