ആകാശത്തും പണികിട്ടി സൂപ്പർ താരം റാണ ദഗുബട്ടി; ഇൻഡിഗോ സർവ്വീസിനെതിരെ താരം

156

ബാഹുബലിയിലെ ബല്ലാൾദേവനെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് റാണ ദഗ്ഗുബട്ടി. രാമനായിഡു റാണാ ദഗുബട്ടി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ലീഡർ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

ഇപ്പോഴിതാ ഇൻഡിഗോ എയർലൈൻസിനെതിരെ താരം നടത്തിയ പരാമർശമാണ് വൈറലായിരിക്കുന്നത്. എയർലൈൻസിന്റെ ചിത്രം പങ്കുവെച്ചുക്കൊണ്ടാണ് ഇന്ത്യയിലെ മോശം എയർലൈൻസാണ് ഇൻഡിഗോ എന്ന് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Advertisements

Also Read
വിജയ് സേതുപതി ചിത്രത്തിൽ നിന്ന് ഞാൻ ഒഴിവാക്കപ്പെട്ടു; കാരണം തുറന്ന് പറഞ്ഞ് നടി അമല പോൾ

താരത്തിന്റെ ട്വീറ്റിന്റെ പൂർണരൂപം ഇങ്ങനെ:’ ഇന്ത്യയിലെ മോശം എയർലൈൻസ്. ഫ്‌ളൈറ്റിന്റെ സമയങ്ങളിൽ വ്യക്തതയില്ല. എന്റെ ലഗേജ് നഷ്ടപ്പെട്ടു. അത് ഇതുവരെ ട്രാക്ക് ചെയ്തിട്ടില്ല. ജീവനക്കാർക്ക് പോലും ഇതിനെ കുറിച്ച് അറിയുകയുമില്ല’

ഫ്‌ളൈറ്റുകൾ എപ്പോൾ വേണമെങ്കിലും ഷെഡ്യൂൾ ചെയ്‌തേക്കാം. എന്നാൽ പുറപ്പെടുകയോ, ഇറക്കുകയോ ചെയ്യില്ല. നിങ്ങളുടെ ലഗ്ഗേജിനെക്കുറിച്ച് അവർക്ക് യാതൊരു അറിവും ഉണ്ടാകില്ല എന്നും റാണ പറഞ്ഞു. ഒരു പക്ഷ എഞ്ചിനിയർമാർ നല്ല സ്റ്റാഫുകൾ ആയിരിക്കാം, എന്നാൽ അത് ഞങ്ങൾക്ക് അറിയില്ല. നിങ്ങൾ ചെയ്യേണ്ടത് എല്ലാം ശരിക്ക് ചെയ്യണം.

Courtesy: Public Domain

Also Read
നിങ്ങൾക്ക് എന്റെ നഗ്നശരീരം കാണണം എന്നുണ്ടോ; സോഷ്യൽ മീഡിയയിൽ വൈറലായി ആരാധകരോടുള്ള രാധിക ആപ്തയുടെ ചോദ്യം

അതേസമയം ഇൻഡിഗോ എയർലൈനിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് താരം പരിഹസിക്കുന്നുണ്ട്. നിലവിൽ ഐഎഫ്എഫ്‌ഐ ക്കായി ഗോവ സന്ദർശിച്ചപ്പോഴാണ് താരത്തിന്റെ ലഗേജുകൾ കാണാതായത്.

Advertisement