സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ല ; രണ്ടര വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാനെത്തി ശ്രീവിദ്യ : വൈറലായി വീഡിയോ

11187

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർമാജിക്ക് എന്ന ഷോയിലൂടെ ആണ് താരം പ്രേക്ഷക പ്രിയം നേടിയത്. ബിനു അടിമാലിയ്ക്കൊപ്പം കൗണ്ടറടിച്ച് മുന്നേറിയ താരം ഇപ്പോൾ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്.

സ്വതസിദ്ധമായ തമാശയാണ് ശ്രീവിദ്യയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുന്നത്. യൂട്യൂബിൽ താരം പങ്കുവയ്ക്കുന്ന വീഡിയോകളിലും ഈ തമാശയും സത്യസന്ധതയും കാരണം ശ്രദ്ധ നേടാറുണ്ട്. രണ്ടര വർഷങ്ങൾക്ക് ശേഷം നടി അച്ഛനെ കാണാൻ പോയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

Advertisements

ALSO READ

ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് പിന്നിലെ കാരണം അവളാണ്, 21ാമത്തെ വയസ്സിൽ അമ്മയായതിനെ കുറിച്ചും മകളെ കുറിച്ചും ആര്യയുടെ കുറിപ്പ്

അച്ഛന് ഒരു സർപ്രൈസ് നൽകാനായിരുന്നു ശ്രീവിദ്യയുടെ പ്ലാൻ. കൊച്ചിയിൽ നിന്ന് നേരെ കണ്ണൂർ എയർപോർട്ടിലെത്തിയ താരം രാത്രി സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ശേഷം പിറ്റേ ദിവസമാണ് അച്ഛനെ കാണാൻ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോയത്. കൊച്ചിയിൽ നിന്ന് തുടങ്ങിയ യാത്ര മുതൽ അച്ഛനെ കാണുന്നത് വരെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

വീഡിയോയിൽ ഏറ്റവും മനോഹരമായ കാഴ്ച, ശ്രീവിദ്യയെ കണ്ട ശേഷമുള്ള അച്ഛന്റെ പ്രതികരണമായിരുന്നു. ഏറ്റവും വലിയ തമാശ ശ്രീവിദ്യയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു എന്നതാണ്. വീട് പണി നടക്കുന്നത് കാരണം അച്ഛനും അമ്മയുമെല്ലാം വീട് മാറി. ആ വീട്ടിലേക്ക് ശ്രീവിദ്യ ആദ്യമായിട്ടാണ് വരുന്നത്. വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാൻ അച്ഛന്റെ സഹോദരന്റെ മകനും ശ്രീവിദ്യയ്ക്കൊപ്പം ഉണ്ടായിരുന്നു.

ALSO READ

അങ്ങനെ എന്തെങ്കിലും ചെയ്താൽ അപ്പോ വയലന്റാവുംമുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്സ് ചെയ്താലോ എന്ന് വിചാരിച്ചു: തുറന്നു പറഞ്ഞ് രശ്മി അനിൽ

ശ്രീവിദ്യ വീട്ടിലേക്ക് വരുന്ന കാര്യം അമ്മ അറിയും. പക്ഷെ അച്ഛന് അറിയില്ല. രണ്ടര വർഷങ്ങൾക്ക് ശേഷമാണ് ശ്രീവിദ്യ അച്ഛനെ കാണാനായി വരുന്നത്. മുടിയൊക്കെ വെട്ടിയ ശ്രീവിദ്യയുടെ പുതിയ രൂപം അച്ഛൻ നേരിട്ട് കണ്ടിട്ടില്ല. ശ്രീവിദ്യ എത്തുമ്പോൾ ഉമ്മറത്ത് നിൽക്കുകയായിരുന്നു അച്ഛൻ. മുഖം പൊത്തി പിടിച്ച് ശ്രീവിദ്യ കയറുമ്പോൾ അന്താളിപ്പായിരുന്നു അച്ഛന്റെ മുഖത്ത്. മുത്തേ എന്ന ആ ഒരു വിളിയിൽ എല്ലാമുണ്ട്.

അച്ഛനെ ആദ്യമായിട്ടാണ് ശ്രീവിദ്യ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. വളരെ അധികം സംസാരിക്കുന്ന ആളാണ് എങ്കിലും ക്യാമറ കണ്ടത് കാരണം അച്ഛൻ സംസാരം കുറച്ചുവത്രെ. അച്ഛനൊപ്പമുള്ള വീഡിയോകൾ ഇനിയും ചെയ്യണം എന്നാണ് ആരാധകരുടെ അഭ്യർത്ഥന. വളരെ സിംപിളായ, നിഷ്‌കളങ്കനാണ് അച്ഛൻ എന്നും കമന്റുകൾ വരുന്നുണ്ട്.

 

Advertisement