മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. ഒരുകാലത്തെ ട്രെന്‍ഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.
പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി ഹരിദാസ് വലിയ ചര്‍ച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്.
ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. സഹോദരനും അമ്മയും അടങ്ങുന്നതാണ് രഞ്ജിനിയുടെ കുഞ്ഞ് കുടുംബം. ഇപ്പോഴിതാ താരത്തിന്റെ തുറന്നുപറച്ചിലാണ് ചര്‍ച്ചയാകുന്നത്.
കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടമായതാണെന്ന് മുന്‍പും രഞ്ജിന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അച്ഛനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുകയാണ് താരം. താരത്തിന് വെറും ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അനിയന് ഒരു വയസ് പോലും തികഞ്ഞിട്ടില്ലായിരുന്നു. അച്ഛനില്ലാത്ത കുറവ് താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് രഞ്ജിനി പറയുന്നുണ്ട്. സ്‌കൂള്‍ കാലം മുതല്‍ അത് തനിക്ക് ഉണ്ടായിരുന്നു എന്നും ജെബി ജംഗ്ഷനില്‍ പഹ്‌കെടുത്ത് രഞ്ജിന് സംസാരിച്ചതിന്റെ വീഡിയോയാണ് പുറത്തിത്തിയിരിക്കുന്നത്. താരം പറഞ്ഞിരുന്നു. രഞ്ജിനിയുടെ ആ വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.
അച്ഛന്‍ മരിച്ചശേഷം കുടുംബത്തെ നോക്കിയത് എയര്‍ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത അപ്പൂപ്പനാണ് എന്ന് രഞ്ജിനി പറയുന്നു. അപ്പൂപ്പന് സ്വന്തമായി ഒരു സെക്യൂരിറ്റി സ്ഥാപനമുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ ഉള്ള വരുമാനം വെച്ചാണ് അപ്പൂപ്പന്‍ അമ്മയ്ക്ക് വീടെല്ലാം വെച്ച് കൊടുത്തത്. എന്നാല്‍ തനിക്ക് കംഫര്‍ട്ട് ലക്ഷ്വറി അതൊക്കെ ലഭിച്ചത് 2006 ന് ശേഷം എനിക്ക് ലഭിച്ച മീഡിയ എക്‌സ്‌പോഷര്‍ ആണെന്ന് താരം പറയുന്നു.
പലപ്പോഴും അച്ഛനില്ലാത്ത വിഷമം ബാധിച്ചിട്ടുണ്ട്. കുറെ നാള്‍ ഞാന്‍ അത് കാര്യമാക്കിയിട്ടില്ല. പക്ഷെ ഏറ്റവും വിഷമിപ്പിച്ചത് സ്‌കൂള്‍ സമയത്ത് ഒക്കെയാണ്. സ്‌കൂളില്‍ പരെന്റ്‌സ് മീറ്റിങിന് എന്റെ ഫ്രണ്ട്‌സിന്റെ പേരന്റ്‌സ് ഒക്കെ വരുമ്പോള്‍ എനിക്ക് അത് കുറച്ചു അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു. ഒരു ഏഴ് വയസ് മുതല്‍ പതിനാല് വയസ് വരെ ഞാന്‍ ഇടയ്ക്കിടെ തല കറങ്ങി വീഴുമായിരുന്നു. എനിക്ക് തോന്നുന്നു. എന്നെ ഒരു വിധത്തില്‍ ആ നഷ്ടം ബാധിക്കുന്നുണ്ടായിരുന്നുവെന്നാണ് രഞ്ജിനി പറയുന്നത്.
വലുതായപ്പോള്‍ ഓരോരുത്തരുടെ അനുഭവങ്ങളില്‍ നിന്നൊക്കെ ഞാന്‍ ഓരോന്ന് മനസിലാക്കി. മരണം ഭയങ്കര പേടി ആയിരുന്നു. പിന്നീട് ജനനം ഉണ്ടെങ്കില്‍ മരണവും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് അംഗീകരിക്കാന്‍ ഞാന്‍ പഠിച്ചു. അത് അക്‌സപ്റ്റ് ചെയ്തു കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും പലപ്പോഴും പലര്‍ക്കും് അത് സാധിക്കാറില്ല. അത് സാധിക്കാതെ ആ സിറ്റുവേഷനില്‍ സ്റ്റക്ക് ആയി പോകാറാണ് ഉള്ളതെന്നും താരം വെളിപ്പെടുത്തി.
തന്നെ അച്ഛന്റെ മരണം ബാധിച്ചിട്ടുണ്ട്. ഇപ്പോഴില്ല. ചിലപ്പോഴൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് അത് കൊളത്തി പിടിക്കും. ഏഴ് വയസ് വരെയുള്ള കാര്യങ്ങള്‍ എനിക്കത്ര ഓര്‍മയില്ലായിരുന്നു. പിന്നീട് ഞാന്‍ തന്നെ അതൊക്കെ ബ്ലോക്ക് ചെയ്തു. പിന്നെ അമ്മ പറയുന്ന കുറെ ഓര്‍മകളില്‍ നിന്ന് അച്ഛന്റെ ഇമേജസ് വരുമായിരുന്നെന്നാണ് താരം പറയുന്നത്.
അതേസമയം, അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് കാണുന്ന രഞ്ജിനി ഹരിദാസ് ആവില്ല. അച്ഛന് മീഡിയ ഒക്കെ ഇഷ്ടമായിരുന്നെങ്കിലും അച്ഛന്‍ പറയുന്നിടത് നില്‍ക്കേണ്ടി വന്നേനെ. ആ വീടിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാന്‍ വയ്യെന്നാണ് രഞ്ജിനി അഭിപ്രായപ്പെടുന്നത്.