അർധരാത്രിയിലെ ആ വീഡിയോ കണ്ട് എല്ലാവരും ആവശ്യപ്പെട്ട കാര്യം ഞാൻ ചെയ്തു! അന്ന് ഒരു നൂലിടയിലാണ് ഞാൻ രക്ഷപ്പെട്ടത് ; വീഡിയോ പങ്ക് വച്ച് പേളി മാണി

67

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അവതാരകയും നടിയുമായ പേളി മാണിയും കുടുംബവും. പാട്ടും വഴങ്ങുമെന്ന് തെളിയിച്ച താരം പങ്കിട്ട മ്യൂസിക് വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

സകലകലവല്ലഭയാണെന്ന് തെളിയിച്ച പേളിയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ബിഗ് ബോസിൽ മത്സരിച്ച് വരുന്നതിനിടയിലായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. ജീവിതത്തിൽ ഒന്നിക്കാനുള്ള ഇവരുടെ തീരുമാനത്തെ വീട്ടുകാരും പിന്തുണയ്ക്കുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ആരാധകരുമായി പേളി മാണി പങ്കു വയ്ക്കാറുണ്ട്.

Advertisements

ALSO READ

സുജാത ആദ്യമായി ഗുരുവായൂരിൽ പാടുമ്പോൾ സ്റ്റേജിന് മുന്നിൽ ഞാനുമുണ്ട്, ഒമ്പതാം വയസ്സിലാണത് ; ഞങ്ങൾക്കിടയിൽ 12 വയസ്സിൻറെ വ്യത്യാസമുണ്ട് ; തങ്ങളുടെ പ്രണയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി സുജാതയും ഭർത്താവ് മോഹനും

പേളി മാണിയെന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയായാണ് പേളി വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. 16 ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട് പേളിക്ക്. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം പേളി പങ്കിടാറുണ്ട്. കുഞ്ഞതിഥിയായ നിലയുടെ കാര്യങ്ങളെക്കുറിച്ചും ആരാധകർ ചോദിക്കാറുണ്ട്. അടുത്തിടെയായിരുന്നു പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക് മാറിയത്.

അർധരാത്രിയിൽ തക്കാളിച്ചോറ് കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പേളി പങ്കിട്ടിരുന്നു. ആസ്വദിച്ച് കഴിച്ച ആ വിഭവത്തിന്റെ റെസിപ്പിയെക്കുറിച്ചായിരുന്നു ആരാധകർ ചോദിച്ചത്. അടുത്ത വീഡിയോയിൽ അത് പങ്കുവെക്കാമെന്നായിരുന്നു താരം പറഞ്ഞത്. മമ്മിയും ഡാഡിയും വീട്ടിലുണ്ട്. നിലയുടെ കാര്യം ഡാഡി നോക്കും, മമ്മി കൂടി സഹായത്തിനുണ്ടെങ്കിൽ ധൈര്യത്തോടെ ഉണ്ടാക്കാനാവുമെന്ന് പറഞ്ഞായിരുന്നു പേളി വീഡിയോ ചെയ്ത് തുടങ്ങിയത്.

എന്നെ ട്രോളുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് മമ്മി. ഡി ഫോർ ഡാൻസിൽ വെറൈറ്റിയാവാനായി ഞാൻ നടത്തുന്ന ശ്രമങ്ങളെല്ലാം കണ്ട് മമ്മി നന്നായി ട്രോളാറുണ്ടായിരുന്നു.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മമ്മിക്ക് ഇഷ്ടമില്ല. ഒരുപാട് നിർബന്ധിച്ചാണ് ഈ വീഡിയോയിൽ കൂടെ നിൽക്കാൻ സമ്മതിച്ചത്. മമ്മിയുടെ സഹായത്തോടെയായിരുന്നു പേളി പ്രിയവിഭവം ഉണ്ടാക്കിയത്. 85 മാർക്കാണ് ഇതിന് താൻ നൽകുന്നതെന്നായിരുന്നു ഡാഡി കമന്റ്. ഞാൻ 105 മാർക്ക് തരുന്നുവെന്നായിരുന്നു ശ്രീനിയുടെ കമന്റ്.

ALSO READ

ചെറിയ രീതിയിൽ തുടങ്ങിയതാണ് ഇപ്പോൾ നല്ല വരുമാനമുണ്ട്, ചേട്ടന് ഒരു കാറൊക്കെ വാങ്ങി കൊടുക്കാൻ കഴിഞ്ഞു ; ടിക് ടോകിൽ നിന്നും യൂട്യൂബ് വ്‌ലോഗറിലേക്ക് വളർന്ന നാട്ടുകാരിയെ പരിചയപ്പെടുത്തി സുബി സുരേഷ്

കഴിഞ്ഞ വീഡിയോയിൽ നിലയെ കാണിക്കാത്തതിൽ പരിഭവം പറഞ്ഞിരുന്നു. ഇത്തവണ അവളെ കാണിക്കാം. നല്ല മൂഡിലാണ് അവൾ, എപ്പോഴും തട്ടിക്കൊണ്ടിരിക്കും.

ഞാൻ തട്ടിയാലേ ഉറങ്ങൂയെന്ന് കാണിക്കാനായി എന്റെ കൈയ്യെടുത്ത് അവൾ തന്നെ തട്ടും. അവളെ ഞാൻ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുമെന്നും പേളി പറഞ്ഞിരുന്നു. നീ സുന്ദരി ബേബിയാണ്, നല്ല ബേബിയാണ്, കഴിഞ്ഞ വീഡിയോയിൽ നിന്നെ കണ്ടില്ലെന്നായിരുന്നു എന്റെ ഫ്രണ്ട്സ് പറഞ്ഞുവെന്ന് നിലയോട് പേളി വീഡിയോയിൽ പറയുന്നുണ്ട്‌.

Advertisement