തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.
കേരളത്തില്‍ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.
മലയാളികള്‍ക്ക് ഒരുപക്ഷേ രശ്മികയെ കൂടുതല്‍ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു.
24 വയസ്സേ ഉള്ളുവെങ്കിലും സിനിമയില്‍ എത്തും മുമ്പ് തന്നെ തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ഒരാളാണ് രശ്മിക. ഇപ്പോഴിതാ അതികഠിനമായ വര്‍ക്ക് ഔട്ട് വീഡിയോ ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് രശ്മിക. രശ്മികയുടെ ഫിറ്റായിട്ടുള്ള ശരീരത്തിന് പിന്നിലുള്ള രഹസ്യം ഇതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
രശ്മികയും വിജയയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍്ത്തകള്‍ ഇരുവരും ഒന്നിച്ചുള്ള ആദ്യ സിനിമ ഇറങ്ങിയപ്പോഴേ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വീണ്ടും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് നടി രശ്മിക മന്ദാന. ‘ചിലപ്പോള്‍ ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഞാന്‍ വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ ചെയ്യുന്നു, പക്ഷേ നിങ്ങള്‍ ഇപ്പോഴും എന്നോട്, ‘നിങ്ങള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത്? എന്താണ് നിങ്ങളുടെ വ്യക്തിജീവിതം? എന്നതൊക്കെയാണാലോ ചോദിക്കുന്നത് എന്ന് ഓര്‍ക്കും. എന്നാല്‍ ഞങ്ങള്‍ അഭിനേതാക്കളാണെന്നും ഞങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവര്‍ക്ക് കൂടുതല്‍ ആഗ്രഹം ഉണ്ടാകുമെന്നും ഞാന്‍ മനസിലാക്കുന്നു. ‘ എന്ന് രശ്മിക പറഞ്ഞു.
പ്രണയത്തെക്കുറിച്ച് തനിക്ക് സംസാരിക്കാന്‍ ഒന്നുമില്ലെന്നും ഉറപ്പില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നും നടി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.