സുധിച്ചേട്ടന്‍ അവസാനമായി ധരിച്ച വസ്ത്രം അലക്കാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, നെഞ്ചുതകര്‍ന്ന് രേണു പറയുന്നു

60

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

Advertisements

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവില്‍ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.

Also Read:വിധി നിര്‍ണ്ണയത്തില്‍ അട്ടിമറി, സുജാതയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ അവാര്‍ഡ് നല്‍കിയത് ശ്രേയാഘോഷാലിന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയില്‍

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങളും. ക്രിസ്തുമസിന് സുധിയുടെ കുടുംബത്തിന് സമ്മാനങ്ങളുമായി അവതാരിക ലക്ഷ്മി നക്ഷത്ര എത്തിയിരുന്നു.

കുടുംബത്തിനൊപ്പം ഏറെ നേരം ചെലവിട്ട ലക്ഷ്മി നക്ഷത്ര ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയില്‍ സുധിയെ കുറിച്ച് രേണു ലക്ഷ്മിയോട് സംസാരിക്കുന്നുണ്ട്. ചിന്നുവിന് തങ്ങളെ കാണാന്‍ വരാന്‍ തോന്നിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും സുധിച്ചേട്ടനും സന്തോഷമായിക്കാണുമെന്നും രേണു പറയുന്നു.

Also Read:സുധിച്ചേട്ടന്റെ കുടുംബത്തെ മറന്നില്ല, കേക്കും സമ്മാനങ്ങളുമായി കൊല്ലം സുധിയുടെ വീട്ടിലെത്തി ലക്ഷ്മി നക്ഷത്ര, രേണുവിനെയും മക്കളെയും ചേര്‍ത്തുപിടിച്ച് താരം

തങ്ങള്‍ക്കെല്ലാം വാങ്ങിത്തരാറുണ്ട് സുധിച്ചേട്ടന്‍. എ്ന്നാല്‍ അദ്ദേഹം സ്വന്തമായി ഒന്നും വാങ്ങാറില്ലെന്നും സുധിച്ചേട്ടന്റെ വീടെന്ന സ്വപ്‌നം സാധ്യമാകാന്‍ പോവുകയാണെന്നും സുധിച്ചേട്ടന്‍ അവസാനമായി ധരിച്ച വസ്ത്രം താന്‍ അലക്കിയിട്ടില്ലെന്നും ആ മണം അവസാനം വരെ തനിക്കൊപ്പം തന്നെ വേണമെന്നും രേണു ലക്ഷ്മിയോട് പറയുന്നു.

Advertisement