‘എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്ക് ആ ഫോൺകോൾ ആയിരുന്നു; ഒരിക്കലും പ്രതീക്ഷിച്ചില്ല, അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു’; കണ്ണീരണിഞ്ഞ് റിമി ടോമി

475

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും എന്ന മീശ മാധവൻ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതിൽ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബർ കൂടിയാണ്. യൂട്യൂബിൽ പാചകവും പാട്ടും ഫിറ്റ്‌നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. താരം ഇപ്പോൾ മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ ജഡ്ജുമാണ്. നവ്യ നായർ, മുകേഷ് എന്നിവർക്കൊപ്പമാണ് റിമിയും ജഡ്ജായിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ ഷോയുടെ ഒരു എപ്പിസോഡിൽ തന്റെ പ്രിയപ്പെട്ട പപ്പയെ കുറിച്ച് റിമി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പപ്പയുടെ വിയോഗത്തെ കുറിച്ചാണ് താരം കണ്ണീരോടെ സംസാരിക്കുന്നത്.

ALSO READ- ദിവസവും രണ്ട് കോടി രൂപ ഞാൻ സമ്പാദിക്കുന്നു; ആവശ്യമെങ്കിൽ ഇത് എഴുതി കൊടുക്കാൻ ഞാൻ തയ്യാറാണ്; പവൻ കല്യാണിന്റെ പ്രസംഗം വൈറലാകുന്നു

എപ്പോഴും ചിരിയോടെ മാത്രം കാണുന്ന താരം കരഞ്ഞു കാണുമ്പോൾ പ്രേക്ഷകർക്കും ഏറെ സങ്കടമാവുകയാണ്. അപ്രതീക്ഷിതമായി വിട്ടുപോയ പപ്പയുടെ ഓർമകളാണ് റിമി പങ്കുവെയ്ക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോൺകോൾ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു.”

ALSO READ- സുധീർ പറവൂരിനെ വെല്ലുന്ന ‘ക്ലിഞ്ഞോ പ്ലിഞ്ഞോ’ ഗാനാലാപനം; പൊട്ടിച്ചിരിപ്പിച്ച് കലാകാരന്മാരെ കൈയ്യിലെടുത്ത് സുരേഷ് ഗോപിയുടെ പ്രകടനം!

‘പെട്ടെന്നൊരു കോളിലൂടെ ആ ആൾ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി മാറിയത്. ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞുവന്നപ്പോൾ ഒരു കോൾ. മമ്മിയുടെ ഫോണിൽ നിന്നാണ്, ‘പപ്പ ആശുപത്രിയിൽ ആണെന്ന്’. പെട്ടെന്ന് എനിക്ക് മനസ്സിലായില്ല.”

”അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. ‘പപ്പ, ഹീ ഈസ് നോ മോർ’ അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാൻ പോലും പറ്റിയില്ല. ഞാൻ പടേന്ന് പെട്ടെന്ന് വീഴുകയായിരുന്നു”- എന്നാണ് താരം വെളിപ്പെടുത്തുന്നത്.

റിമിയുടെ പപ്പ പാല മുളയ്ക്കൽ ടോമിൻ ജോസ് മുൻ സൈനികൻ കൂടിയായിരുന്നു. 2014ലാണ് അദ്ദേഹം അന്തരിച്ചത്. തന്റെ കഴിവുകൾക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് റിമി പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

Advertisement